video
play-sharp-fill

സി പി എം നേതാവിൻ്റെ കൊലപാതകം: മണ്ണാന്തറയിൽ സി പി എം ധർണ നടത്തി

സി പി എം നേതാവിൻ്റെ കൊലപാതകം: മണ്ണാന്തറയിൽ സി പി എം ധർണ നടത്തി

Spread the love

സ്വന്തം ലേഖകൻ

വേളൂർ : കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് പി.യു.സനൂപിനെ ആർ.എസ്.എസ് സംഘം കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് മണ്ണാന്തറ സി.പിഎം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു.

സി. പി എം ഏരിയാ കമ്മിറ്റിയംഗം റ്റി.എൻ മനോജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ അഭിലാഷ് ആർ തുമ്പയിൽ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗം എം.പി. പ്രതീഷ് അഭിവാദ്യം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം രാജൻ വി ഏബ്രഹാം സ്വാഗതവും സ.കെ.ജി. ഗിരീഷ് നന്ദിയും രേഖപ്പെടുത്തി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധ ധർണ സി പി എം നേതൃത്വത്തിൽ നടത്തിയത്.