എ.കെ.ജി സെന്‍ററിന് നേരെയുള്ള ആക്രമണം വന്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് കാനം രാജേന്ദ്രന്‍; എപ്പോഴും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് എം എം മണി; കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന് മന്ത്രി റിയാസ്; എകെജി സെന്‍റര്‍ ആക്രമണത്തില്‍ പ്രതികരണങ്ങളുമായി സിപിഎം നേതാക്കൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സി.പി.എമ്മിനെതിരേയും എല്‍.ഡി.എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമായാണ് എ.കെ.ജി സെന്‍ററിനെതിരെ ആക്രമണം നടന്നത്. നാട്ടില്‍ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആക്രമണം ഉണ്ടായ എ.കെ.ജി സെന്‍റര്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.
എ.കെ.ജി സെന്‍ററിന് നേരെയുള്ള ആക്രമണം വന്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി.എമ്മിനെതിരേയും എല്‍.ഡി.എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമായാണ് എ.കെ.ജി സെന്‍ററിനെതിരെ ആക്രമണം നടന്നത്. നാട്ടില്‍ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആക്രമണം ഉണ്ടായ എ.കെ.ജി സെന്‍റര്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.
പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുതെന്ന് എം എം മണി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞാലുണ്ടാകുന്ന പ്രതിഷേധം ശക്തമായിരിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്.
ബോംബെറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും വേണമെങ്കില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കാനും ലജ്ജയില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഭരണത്തിലിരുന്ന് കട്ട് മുടിച്ച് ശീലിച്ചവര്‍ക്ക് ഇനി ഭരണത്തില്‍ വരില്ലെന്ന ആശങ്കയാണെന്നും അതിനാലാണ് ഇത്തരത്തില്‍ ആക്രമണം നടത്തുന്നതെന്നും പിഎ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
അതിനിടെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടത്തെ വീടിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ സുരക്ഷയും വര്‍ധിപ്പിച്ചു.
ഇന്നലെ 11.30യോടെ ആണ് എ കെ ജി സെന്‍ററിലേക്ക് ആക്രമണം ഉണ്ടായത്.സ്കൂട്ടറിലെത്തിയ ആള്‍ എ കെ ജി സെന്‍ററിന്‍റെ ഭിത്തിയിലേക്ക് സ്ഫോടന വസ്തു എറിയുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് എ കെ ജി സെന്‍ററില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന സി പി എം നേതാവ് പി കെ ശ്രീമതിയും ഓഫിസ് സെക്രട്ടറിയും പറഞ്ഞു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നഗരത്തില്‍ പ്രകടമനം നടത്തി. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.