video
play-sharp-fill
സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍; മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും

സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍; മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും

സ്വന്തം ലേഖിക

തിരുവനന്തപുരം: സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍.

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം.

ലഘുലേഖകളും വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുന്‍നിര്‍ത്തിയാണ് ഗൃഹസന്ദര്‍ശനം.
സര്‍ക്കാരിനെ കുറിച്ച്‌ ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കള്‍ കേള്‍ക്കും.