
പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗം ; സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ മുഖ്യമന്ത്രി വിലക്കിയിട്ടില്ല ; വിവാദത്തില്‍ പി കെ ശ്രീമതി ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിര്‍ദേശം
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ വിലക്കെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുറത്തുന്ന വാര്‍ത്ത എന്നും പി കെ ശ്രീമതി പ്രതികരിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ വിലക്കിയിട്ടില്ല. ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് നിര്‍ദേശമുണ്ട്. ഇക്കാര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇനിയും പങ്കെടുക്കും എന്നും പി കെ ശ്രീമതി വ്യക്തമാക്കി.
കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ പ്രായ പരിധിയില്‍ ലഭിച്ച ഇളവ് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാണ്. സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു ഇളവ് നിലവില്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ പാര്‍ട്ടി ഘടകങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പിണറായി വിജയനാണ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശ്രീമതിയെ വിലക്കിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 19 ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സംഭവം. പ്രായപരിധി ഇളവ് കേന്ദ്രകമ്മിറ്റിക്കു മാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് നേതാക്കള്‍ ഇടപെട്ടില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, പി കെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണോ എന്ന ചോദ്യം ഉന്നയിച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതിരോധം.
യോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായിട്ടല്ലേ വരികയെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. ശനിയാഴ്ച നടന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി കെ ശ്രീമതി ടീച്ചര്‍ പങ്കെടുത്തിരുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു.