കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു പാമ്പാടിയില്‍ കൊടിയുയരും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പാതാക, കൊടിമര, ബാനര്‍ ജാഥകള്‍ വൈകുന്നേരം 4.30ന് പാമ്പാടി പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് സമ്മേളനത്തിന്‍റെ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും.
തുടര്‍ന്ന് ആദ്യകാല പാര്‍ട്ടി നേതാക്കളെ മന്ത്രി വി.എന്‍.വാസവന്‍ ആദരിക്കും. ജില്ലാ സെക്രട്ടറി എ.വി. റസല്‍ അധ്യക്ഷത വഹിക്കും. വിവിധ കലാകായിക മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ രാവിലെ 10ന് സെന്‍റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. 289 പ്രതിനിധികളും 38 ജില്ലാ കമ്മിറ്റിയംഗങ്ങളും 10 സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. അഞ്ചിന് വൈകുന്നേരം ചുവപ്പുസേനാമാര്‍ച്ച്, പ്രകടനം പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും.