സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നാളെ (08.08.25) ഉച്ചക്ക് 2 മുതൽ വൈകിട്ട് 7 വരെ വൈക്കം ടൗണിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നാളെ (08.08.25) ഉച്ച കഴിഞ്ഞു 2 മുതൽ വൈകിട്ട് 7 വരെ വൈക്കം ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തലയോലപ്പറമ്പ് ഭാഗത്തുനിന്നു വരുന്ന കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസുകൾ ലിങ്ക് റോഡ് നോർത്ത്, സൗത്ത് വഴി ദളവാകുളം സ്റ്റാൻഡ് വരയും അതുവഴി തന്നെ തിരിച്ചും പോകുക.

എറണാകുളം ഭാഗത്ത്‌ നിന്നും വരുന്ന കെ.എസ്.ആർ.ടി.സി , പ്രൈവറ്റ് ബസ് വാഹനങ്ങൾ വലിയകവല കൊച്ചുകവല കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് സ്റ്റാൻഡ് വരെയും തിരിച്ചു അതുവഴിതന്നെ പോകേണ്ടതാണ് . T V പുരം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പടിഞ്ഞാറെ പാലം വഴി തൊട്ടുവക്കം തെക്കേനട കിഴക്കേ നട വഴി ദളവാകുളം സ്റ്റാൻഡിലും തിരിച്ചും അതുവഴി പോകേണ്ടതാണ്.

വെച്ചൂർ നിന്നും വരുന്ന വാഹനങ്ങൾ തോട്ടുവക്കം തെക്കേനട കിഴക്കേ നട വഴി ദളവാകുളം സ്റ്റാൻഡിൽ എത്തി തിരിച്ചു മുറിയങ്കുളങ്ങര വഴി കവരപ്പാടി ചെരുച്ചുവട് വഴി പോകണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group