video
play-sharp-fill

പായിപ്പാട്  പഞ്ചായത്ത് പ്രസിഡൻറ് യുവതിയുടെ ടി ഷർട്ട് വലിച്ചു കീറി  കരിങ്കല്ലിന് ഇടിച്ച് വീഴ്ത്തി ;  സി പി എം ഏരിയാ കമ്മിറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു; നിസാരകാര്യങ്ങൾ പോലും ഊതിപ്പെരുപ്പിച്ച് വലിയ പ്രാധാന്യത്തോടെ വാർത്ത നൽകുന്ന  കോട്ടയത്തെ മാധ്യമങ്ങൾ സി പി എം നേതാവ് പ്രതിയായ വാർത്ത മുക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പായിപ്പാട് പഞ്ചായത്ത് പ്രസിഡൻറ് യുവതിയുടെ ടി ഷർട്ട് വലിച്ചു കീറി ന​ഗ്നയാക്കിയ സംഭവത്തിൽ സി പി എം ഏരിയാ കമ്മിറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു. നിസാരകാര്യങ്ങൾ പോലും ഊതിപ്പെരുപ്പിച്ച് വലിയ പ്രാധാന്യത്തോടെ വാർത്ത നൽകുന്ന കോട്ടയത്തെ മാധ്യമങ്ങൾ ഈ പീഡന വാർത്ത മുക്കി.

കഴിഞ്ഞ ദിവസം യുവതിയുടെ മക്കൾ സ്കൂളിൽ പോകും വഴി അയൽവാസിയായ യുവാവ് ബൈക്കിൽ വരികയും ബൈക്ക് കുഴിയിൽ ചാടിയതിനെത്തുടർന്ന് ചെളിവെള്ളം കുട്ടികളുടെ ദേഹത്ത് തെറിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ യുവതിയുടെ വീട്ടിൽ ചെല്ലുകയും യുവതിയുമായി അടിപിടി ഉണ്ടാക്കുകയും ചെയ്തെന്നാണ് കേസ്.

പഞ്ചായത്ത് പ്രസിഡന്റ് യുവതിയുമായി സംസാരിച്ചു കൊണ്ടിരിക്കെ അക്രമാസക്തനായി യുവതി ധരിച്ചിരുന്ന ടിഷർട്ട് വലിച്ചു കീറുകയും എതിർത്ത യുവതിയെ കരിങ്കല്ലിന് ഇടിച്ച് വീഴ്ത്തുകയുമായിരുന്നു. ​ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി.

സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് വാർത്ത നൽകുന്നതിന് കോട്ടയത്തെ മാധ്യമങ്ങൾ താത്പ്പര്യം കാണിച്ചില്ല.

ഐ പി സി 447,294 ( b),354,354 (B),323,324 വകുപ്പുകൾ പ്രകാരമാണ് മോഹനനെതിരെ തൃക്കോടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.