video
play-sharp-fill
രാജീവ്ഗാന്ധി കോംപ്ലക്സിൻ്റെ വാടക നഗരസഭ വർദ്ധിപ്പിക്കാത്തതിൻ്റെ കാരണം തേടി എവിടെയും പോകേണ്ട; രണ്ടു വർഷം കൊണ്ട്  ജോസ്‌കോയുടെ കയ്യിൽ നിന്നും സി പി എം കൈപ്പറ്റിയത് 22 ലക്ഷം രൂപ..! രേഖകൾ തേർഡ് ഐ ന്യൂസിന്  ; മിണ്ടാതെ ഉരിയാടാതെ ജില്ലയിലെ സി.പി.എം നേതൃത്വം; ജോസ്കോ ഉടമ ജോസിൻ്റെ പേരിലുള്ള വിജിലൻസ് കേസ് വെളിച്ചം കാണാത്തതിൻ്റെ കാരണവും ഇതുതന്നെ

രാജീവ്ഗാന്ധി കോംപ്ലക്സിൻ്റെ വാടക നഗരസഭ വർദ്ധിപ്പിക്കാത്തതിൻ്റെ കാരണം തേടി എവിടെയും പോകേണ്ട; രണ്ടു വർഷം കൊണ്ട് ജോസ്‌കോയുടെ കയ്യിൽ നിന്നും സി പി എം കൈപ്പറ്റിയത് 22 ലക്ഷം രൂപ..! രേഖകൾ തേർഡ് ഐ ന്യൂസിന് ; മിണ്ടാതെ ഉരിയാടാതെ ജില്ലയിലെ സി.പി.എം നേതൃത്വം; ജോസ്കോ ഉടമ ജോസിൻ്റെ പേരിലുള്ള വിജിലൻസ് കേസ് വെളിച്ചം കാണാത്തതിൻ്റെ കാരണവും ഇതുതന്നെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ക്രമവിരുദ്ധമായി നഗരസഭയെപ്പറ്റിച്ച് തട്ടിപ്പിലൂടെ രാജീവ് ഗാന്ധി കോംപ്ലക്‌സ് കൈവശം വച്ചിരിക്കുന്ന ജോസ്‌കോ ജുവലറി ഗ്രൂപ്പ് കഴിഞ്ഞ രണ്ടു വർഷം സി.പി.എമ്മിനു മാത്രം നൽകിയത് 22 ലക്ഷം രൂപ. പാർട്ടിയ്ക്കുള്ള സംഭാവനയായി ജോസ്‌കോ ജുവലറി ഗ്രൂപ്പ് നൽകിയ സംഭാവനയുടെ കണക്കാണ് തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടത്. കോട്ടയം നഗരസഭയിലെ പ്രതിപക്ഷമായ സി.പി.എമ്മിന് തിരഞ്ഞെടുപ്പു സമയത്തു മാത്രം നൽകിയ കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2017 ൽ പത്തു ലക്ഷം രൂപയും, 2019 ൽ 12 ലക്ഷം രൂപയുമാണ് സി.പി.എം ജോസ്‌കോയുടെ പക്കൽ നിന്നും സംഭാവനയായി കൈപ്പറ്റിയിരിക്കുന്നത്. ഇത് സംബ്ബന്ധിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ രേഖകളാണ് തേർഡ് ഐ ന്യൂസിന് ലഭിച്ചത്

കോട്ടയം രാജീവ് ഗാന്ധി കോംപ്ലക്‌സ് ചുരുങ്ങിയ വാടകയ്ക്കു ജോസ്‌കോ കൈവശം വച്ചിരിക്കുന്നതു സംബന്ധിച്ചു നേരത്തെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ആറ് നില ഫൗണ്ടേഷൻ ഉള്ള കെട്ടിടത്തിൽ ജോസ്‌കോയുടെ സമ്മർദം മൂലം രണ്ടു നില മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കെട്ടിടം മുഴുവനും ജോസ്‌കോ ഗ്രൂപ്പ് തുച്ഛമായ വാടകയ്ക്ക് കൈവശം വച്ചിരിക്കുകയാണ് എന്നും തേർഡ് ഐ ന്യൂസ് ലൈവ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.. കൂട്ടായ രാഷ്ട്രീയ ഒത്തുകളിയാണ് വാടക വർദ്ധിപ്പിക്കാത്തതിന് പിന്നിൽ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നുമാണ് വിവരാവകാശ നിയമപ്രകാരം ഓരോ പാർട്ടികൾക്കും ലഭിച്ച സംഭാവനയുടെ തുക ശേഖരിച്ചത്. സി.പി.എമ്മിനു 2017 ൽ പത്തു ലക്ഷം ലക്ഷം രൂപയാണ് ജോസ്‌കോ ജുവലറി ഗ്രൂപ്പിൽ നിന്നും സംഭാവനയായി സിപിഎം കൈപ്പറ്റിയത്. 2019 ലാകട്ടെ 12 ലക്ഷം രൂപയാണ് സിപിഎമ്മിനു ലഭിച്ചത്. ഇതെല്ലാം കൃത്യമായി പാർട്ടിയുടെ അക്കൗണ്ട് വഴിയാണ് എന്നതും സുവ്യക്തമാണ്.

ഈ സാഹചര്യത്തിലാണ് കോട്ടയം നഗരത്തിലെ ജോസ്‌കോ ജുവലറി ഗ്രൂപ്പും രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധം വ്യക്തമാകുന്നത്. അനധികൃതമായി മുറികൾ കൈവശപ്പെടുത്തിയത് സംബന്ധിച്ച് ജോസ്കോ ഉടമ ജോസിൻ്റെ പേരിലുള്ള വിജിലൻസ് കേസ് വെളിച്ചം കണ്ടിട്ട് വർഷങ്ങളായി. വിജിലൻസ് കോടതിയുടെ അലമാരയിൽ എല്ലാം ഭദ്രമായുണ്ട്. കോട്ടയം നഗരസഭ ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയിലെ വമ്പൻമാർ അടക്കമുള്ളവർക്ക് ജോസ്‌കോ ഗ്രൂപ്പ് ഇപ്പോഴും കൃത്യമായി പടി നൽകുന്നുണ്ട്. ഇത് തന്നെയാണ് ജോസ്‌കോ ഗ്രൂപ്പിന് അനധികൃതമായി കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ സർവ സ്വാതന്ത്ര്യവും ലഭിക്കുന്നതിനുള്ള കാരണവും. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സി.പി.എമ്മും ജോസ്‌കോയും തമ്മിലുള്ള പങ്ക് കൂടി പുറത്തു വന്നിരിക്കുന്നത്. രാജീവ് ഗാന്ധി കോംപ്ലക്സിലെ 9912 സ്ക്വയർ ഫീറ്റ് വരുന്ന മുറികൾക്ക് ജോസ്കോ നല്കുന്ന വാടക സ്ക്വയർ ഫീറ്റിന് വെറും 18.68 രൂപയാണ്. തൊട്ടടുത്ത് നഗരസഭയുടെ മറ്റ് കെട്ടിടങ്ങളിൽ ഇത് 110 രൂപ വരെയാണ്. നഷ്ടം പ്രതിമാസം പത്ത് ലക്ഷത്തോളം രൂപ . ഇതൊക്കെ ആര് ചോദിക്കാൻ, ആരോട് പറയാൻ

തുടരും