video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Monday, May 19, 2025
HomeCrimeഭാര്യയുടെ മരണം: സിപിഎം ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ പരാതി നൽകിയ യുവാവിന് നടുറോഡിൽ അടികിട്ടി

ഭാര്യയുടെ മരണം: സിപിഎം ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ പരാതി നൽകിയ യുവാവിന് നടുറോഡിൽ അടികിട്ടി

Spread the love

ക്രൈം ഡെസ്‌ക്

വയനാട്: ഭാര്യ മരിച്ച സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ പരാതി നൽകിയ യുവാവിന് നടുറോഡിൽ അടികിട്ടി. ഭാര്യയുടെ മരണത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിലിൽ പരാതി നൽകിയ യുവാവിന് മർദ്ദനമേറ്റതായാണ് ആരോപണം. വൈത്തിരി സ്വദേശി ജോണിനാണ് മർദ്ദനമേറ്റത്.

ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം എന്നാണ് ജോണിന്റെ പരാതി. വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂർവ്വം പ്രശ്‌നമുണ്ടാക്കി മർദ്ദിച്ചുവെന്നാണ് യുവാവിന്റെ ആരോപണം ആരോപണം.
മുക്കിന് ഉൾപ്പെടെ പരിക്കേറ്റ യുവാവ് ചികിൽസ തേടിയതിന് പിന്നാലെയാണ് വാർത്ത പുറത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂർവം തർക്കം ഉണ്ടാക്കുകയായിരുന്നെന്നും, പിന്നാലെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നും ഇദ്ദേഹത്തിന്റെ ആരോപണം. വൈത്തിരി പഞ്ചായത്തംഗം എൽസിയും സിപിഎം പ്രവർത്തകരും സംഘത്തിൽ ഉണ്ടായിരുന്നു എന്നും ജോൺ മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ, ജോണിനെതിരെ പഞ്ചായത്തംഗം എൽസിയും പരാതി നൽകിയിട്ടുണ്ട്.

വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജോണിന്റെ ഭാര്യ സക്കീനയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയത്. ഭാര്യയുടെ മരണം കൊലപാതകമാണെന്നു കരുതുന്നതായും അയൽവാസികളായ നാല് പേരെ സംശയമുണ്ടെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം. പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments