play-sharp-fill
കൊച്ചിയിലെ നേതൃത്വം ഒരു കോക്കസിന്റെ പിടിയിൽ; ലോക്കൽ സമ്മേളനങ്ങളിൽ തൊഴിലാളി യൂണിയൻ പ്രതിനിധികളെ വെട്ടിനിരത്തി;  സി.പി.എം കൊച്ചി ഏരിയാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പാർട്ടിയിൽ നിന്ന് കൂട്ടരാജി

കൊച്ചിയിലെ നേതൃത്വം ഒരു കോക്കസിന്റെ പിടിയിൽ; ലോക്കൽ സമ്മേളനങ്ങളിൽ തൊഴിലാളി യൂണിയൻ പ്രതിനിധികളെ വെട്ടിനിരത്തി; സി.പി.എം കൊച്ചി ഏരിയാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പാർട്ടിയിൽ നിന്ന് കൂട്ടരാജി

സ്വന്തം ലേഖകൻ

തോപ്പുംപടി: സി.പി.എം കൊച്ചി ഏരിയാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പാർട്ടിയിൽ കൂട്ടരാജി. സമ്മേളന പ്രതിനിധിയും മുൻ ലോക്കൽ സെക്രട്ടറിമാരും ഉൾപ്പെടെ അഞ്ച് പേരാണ് രാജിവെച്ചത്. നേതൃത്വത്തിന്റെ സംഘടനാ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി നൽകിയത്.

സമ്മേളന പ്രതിനിധിയും ഫോർട്ട്കൊച്ചി ലോക്കൽ കമ്മിറ്റിയംഗവും കോഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയുമായ പി.എ.എം അഷറഫ്, മുൻ ഫോർട്ട്കൊച്ചി ലോക്കൽ സെക്രട്ടറിയും സി.ഐ.ടി.യു കൊച്ചി ഏരിയാ വൈസ് പ്രസിഡന്റും മുൻ ഏരിയാ കമ്മിറ്റിയംഗവും ആദ്യകാല സി.പി.എം നേതാവും മുൻ മേയറുമായ ടി.എം മുഹമ്മദിന്റെ മകൻ മുഹമ്മദ് അബ്ബാസ്, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സെക്രട്ടറി കെ.കെ. ബാബു, മുൻ മട്ടാഞ്ചേരി ലോക്കൽ സെക്രട്ടറി എ.എച്ച്‌. നൗഷാദ്, മുൻ ഫോർട്ട്കൊച്ചി ലോക്കൽ കമ്മിറ്റിയംഗം ടി.കെ രാജൻ എന്നിവരാണ് രാജിവച്ചതായി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. തങ്ങളോടൊപ്പം പാർട്ടി അംഗങ്ങളും അനുഭാവികളുമായ ഇരുന്നൂറോളം പേർ രാജി വെയ്ക്കുമെന്നും ഇവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെ നേതൃത്വം ഒരു കോക്കസിന്റെ പിടിയിലാണ്. തൊഴിലാളി വർഗ രാഷ്ട്രീയം കച്ചവട രാഷ്ട്രീയത്തിന് കീഴ്പ്പെടുകയാണെന്നും രാജിവെച്ചവർ പറഞ്ഞു. കൊച്ചിയിലെ പ്രധാന തൊഴിൽ മേഖലയായ ഫിഷറീസ് ഹാർബറിൽ സി.ഐ.ടി.യുവിന്റെ പ്രതാപം നഷ്ടപ്പെടുകയാണ്. ഇത് മുതലെടുത്ത് വർഗീയ സംഘടനകൾ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലോക്കൽ സമ്മേളനങ്ങളിൽ തൊഴിലാളി യൂണിയൻ പ്രതിനിധികളെ വെട്ടിനിരത്തി. വഴിയോര കച്ചവട മേഖലയിലെ പാർട്ടി ബ്രാഞ്ച് ഇല്ലാതാക്കി. പാർട്ടി സമ്മേളനങ്ങൾ പ്രഖ്യാപിച്ചാൽ അംഗങ്ങളെ ട്രാൻസ്‌ഫർ ചെയ്യരുതെന്ന നിർദേശം കൊച്ചിയിൽ കാറ്റിൽ പറത്തി. കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ മേഖല കമ്മിറ്റിയെ നിർജീവമാക്കിയെന്നും അവർ ആരോപിച്ചു.