
കാസർകോട്: മൈലാട്ടിയില്‍ ദേശീയപാതയ്‌ക്കരികില്‍ സ്ഥാപിച്ച എല്‍ഡിഎഫിന്റെ പ്രചാരണബോർഡ് നശിപ്പിച്ചതായി പരാതി.
പ്രചാരണബോർഡില്‍ നിന്ന് മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്തു.
സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണബോർഡാണ് നശിപ്പിച്ചത്.
സിപിഎം പനയാല്‍ ലോക്കല്‍ സെക്രട്ടറി ഒ നാരായണൻ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.
ബിജെപി പ്രവർത്തകരാണ് പ്രചാരണബോർഡ് നശിപ്പിച്ചതിന് പിന്നിലെന്ന് പരാതിയില്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും സ്വത്തുവകകള്‍ നശിപ്പിച്ച് നഷ്‌ടമുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്. 35000 രൂപയുടെ നഷ്‌ടമുണ്ടായതായി എഫ്‌ഐആറില്‍ പറയുന്നു. മേഘ കണ്‍സ്‌ട്രക്ഷൻ കമ്പനിയുടെ ലേബർ കാമ്പിന് സമീപത്തുള്ള ഭീമൻ ബോർഡാണ് കീറിയത്.



