‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’; സിപിഎമ്മിൻ്റെ ടാഗ് ലൈന്‍ അറംപറ്റുമോ? സിപിഎമ്മില്‍ അസാധാരണ കലാപം; പിണറായിസം മങ്ങുന്നു; തലവേദനയായി ഗോവിന്ദനിസം; കണ്ണൂരില്‍ ചെങ്കോട്ട ഇളകുമോ? സിപിഎമ്മിന് തലവേദനയായി സ്വന്തം പാളയത്തില്‍ നിന്നുള്ള പടയൊരുക്കം…!

Spread the love

തിരുവനന്തപുരം: ‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന ടാഗ് ലൈനുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കുതിക്കാനിറങ്ങിയ സിപിഎമ്മിന് സ്വന്തം പാളയത്തില്‍ നിന്നുള്ള പടയൊരുക്കം കടുത്ത തലവേദനയാകുന്നു.

video
play-sharp-fill

പിണറായി വിജയന്റെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് (പിണറായിസം) മങ്ങലേറ്റതായും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശൈലി (ഗോവിന്ദനിസം) മുതിര്‍ന്ന നേതാക്കളെപ്പോലും പ്രകോപിപ്പിക്കുന്നതായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂരില്‍ നിന്നുതന്നെ വിമതശബ്ദങ്ങള്‍ ഉയര്‍ന്നത് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ആറു പതിറ്റാണ്ടിന്റെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച ടി.കെ. ഗോവിന്ദന്‍ രംഗത്തെത്തിയത് കണ്ണൂരിലെ വിഭാഗീയതയുടെ ആഴം വ്യക്തമാക്കുന്നു. ‘കുടുംബ വാഴ്ച’ ആരോപിച്ച്‌ പാര്‍ട്ടി വിട്ട ടി.കെ. ഗോവിന്ദന്‍ തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത് ഗോവിന്ദനിസത്തിനെതിരെയുള്ള നേരിട്ടുള്ള വെല്ലുവിളിയായാണ് കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഴിമതി ആരോപണം ഉന്നയിച്ച പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനും സമാനമായ രീതിയില്‍ പടയ്ക്കിറങ്ങിയതോടെ കണ്ണൂരില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായി. മുന്‍ മന്ത്രി ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടിക്ക് പുറത്തായതും പി.കെ. ശശി, എ. സുരേഷ് തുടങ്ങിയവര്‍ വിമതസ്വരം ഉയര്‍ത്തുന്നതും പിണറായി വിജയന്റെ മുന്‍പത്തെ അപ്രമാദിത്വത്തിന് വെല്ലുവിളിയാണ്.

പഴയകാലത്ത് വി.എസ്. അച്യുതാനന്ദനെ ഒതുക്കിയതുപോലെ വിമതരെ തള്ളിപ്പറഞ്ഞ് മുന്നോട്ടുപോകാമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവരുന്നതും പലരും യുഡിഎഫ് പിന്തുണയോടെ മത്സരിക്കാന്‍ ഒരുങ്ങുന്നതും തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അണികള്‍ ഭയപ്പെടുന്നു.