
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉള്‍പ്പെടെയുള്ളവ തിരിച്ചടിക്ക് കാരണമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ പറഞ്ഞു.
അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവും പ്രാദേശികമായ വീഴ്ചയും അപ്രതീക്ഷിത തോല്‍വിക്ക് കാരണമായെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ശബരിമല വിഷയം എതിരാളികള്‍ പ്രചാരണ വിഷയമാക്കി, ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന നിലയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായ എം. പത്മകുമാറിനെതിരെ ഉടൻ നടപടി ഉണ്ടാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കേസില്‍ പത്മകുമാറിന് പങ്കുണ്ടോ എന്ന് അറിയണം.
വാർത്തകളുടെ പേരില്‍ നടപടി എടുക്കുന്ന പാർട്ടിയല്ല സി.പി.എം. കേസില്‍ കുറ്റപത്രം സമർപ്പിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും വാർത്താസമ്മേളനത്തില്‍ എം.വി. ഗോവിന്ദൻ വ്യക്തമാക്കി.



