video
play-sharp-fill

സിഎംആർഎൽ എക്സാലോജിക്; ‘മുഖ്യമന്ത്രിയുടെ മകൾ വീണയെ പ്രതിയാക്കിയതിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡ’; പിൻതുണച്ച് പാര്‍ട്ടി

സിഎംആർഎൽ എക്സാലോജിക്; ‘മുഖ്യമന്ത്രിയുടെ മകൾ വീണയെ പ്രതിയാക്കിയതിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡ’; പിൻതുണച്ച് പാര്‍ട്ടി

Spread the love

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് സമ്പത്തികയിടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്തതിനെ പ്രതിരോധിച്ച് സിപിഎം. കേസ് രാഷ്ട്രീയ പ്രേരിതമെന്നും നിയമപരമായി നേരിടുമെന്നും പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കി.

കേസ് ഡല്‍ഹി ഹൈക്കോട‌തിയുട‌െ പരിഗണനയിലിരിക്കെ എസ്എഫ്ഐഒ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നിലപാട്. പണം വാങ്ങിയ മറ്റു നേതാക്കള്‍ക്കെതിരെ കേസ് എടുക്കാതെന്തെന്നും എം.വി.ഗോവിന്ദന്‍  ചോദിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും നീക്കങ്ങള്‍ക്ക് പിന്നില്‍ മഴവില്‍സഖ്യമെന്നും ഗോവിന്ദന്‍ ആരോപിച്ചു.

മാസപ്പടിയാണ് വാങ്ങിയതെങ്കില്‍ ആരെങ്കിലും നികുതി അടയ്ക്കുമോയെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കടന്നാക്രമണമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. കമ്പനികള്‍ തമ്മിലുള്ള നടപടികള്‍ നിയമപരമായി തന്നെയാണ് നടന്നത്. അതില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് പ്രതിപക്ഷത്തിന്‍റെ ഉളുപ്പില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ വഴിവിട്ട ഒരു സഹായവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ,മൂവാറ്റുപുഴ, കോട്ടയം വിജിലന്‍സ് കോടതികള്‍ ഈ കേസില്‍ അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിയെ പ്രതിചേർക്കുന്നതിന് ഒരു തെളിവുമില്ല എന്ന് പറഞ്ഞിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ വിശദീകരിച്ചു.

ഇന്നലെയാണ് സിഎംആർഎൽ എക്സാലോജിക് ദുരൂഹ സമ്പത്തികയിടപാടിൽ വീണാ വിജയനെ പ്രതിയാക്കി എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും ജീവനക്കാരും എക്സാലോജിക്ക് ഉൾപ്പെടെയുള്ള കമ്പനികളുമടക്കം പതിമൂന്ന് പേര്‍ പ്രതിപ്പട്ടികയിലുണ്ട്. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയതിന് പിന്നാലെയാണ് കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2024 ജനുവരിയിൽ ആരംഭിച്ച അന്വേഷണം പൂർത്തിയാക്കിയാണ് എസ്എഫ്ഐഒ കേസിന്റെ വിചാരണ ഘട്ടത്തിലേക്ക് കടക്കുന്നത്. അന്വേഷണത്തിലെ മൂന്ന് കണ്ടെത്തലുകളുടെ അടിസ്ഥാനപ്പെടുത്തിയാണ് എസ്എഫ്ഐഒ കുറ്റപത്രം.

യാതൊരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും എക്സാലോജിക് കമ്പനിയും സിഎംആർഎലിൽ നിന്ന് രണ്ട് കോടി 70 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഒരു കണ്ടെത്തൽ. കമ്പനി കാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം പത്ത് വർഷം വരെ തടവും വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടിവരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് വീണക്കെതിരെ ചുമത്തിയിട്ടുള്ളത്.