
പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിലെ സൈബർ പോര് രൂക്ഷമാകുന്നു.
ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ സനല്‍ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുകയാണ്.
കപ്പല്‍ മുങ്ങിയാലും കപ്പിത്താൻ ചത്താല്‍ മതി എന്നാണ് സനലിൻ്റെ നിലപാട് എന്നാണ് വിമർശനം.
ആറന്മുളയുടെ ചെമ്പട എന്ന അക്കൗണ്ടിലൂടെയാണ് വീണ ജോർജിനെ അനുകൂലിച്ചും സനല്‍ കുമാറിനെ വിമർശിച്ചും തുടർച്ചയായി പോസ്റ്റുകള്‍ വരുന്നത്.
വീണയെ ഒതുക്കി ആറന്മുള സീറ്റ് നേടാൻ സനല്‍ കുമാർ ശ്രമിക്കുന്നു എന്ന ചെമ്പടയുടെ പോസ്റ്റ് വിവാദമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ സനല്‍കുമാർ പൊലീസില്‍ പരാതി നല്‍കി. ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് സനല്‍കുമാർ പരാതി നല്‍കിയത്. അപകീർത്തികരമായ പോസ്റ്റുകളില്‍ നടപടി വേണമെന്നാണ് ആവശ്യം. തിരുവല്ല ഡിവൈഎസ്പിക്ക് നല്‍കിയ പരാതി സൈബർ സെല്ലിന് കൈമാറി.