
സ്വന്തം ലേഖകന്‍
തിരുവല്ല: ഇലന്തൂരിലെ നരബലി കേസന്വേഷണത്തില്‍ പൊലീസിനെ അഭിനന്ദിച്ച് സിപിഐഎം സെക്രട്ടേറിയറ്റ്. സമൂഹത്തെ ബാധിച്ച രോഗാവസ്ഥയെ തുറന്നുകാട്ടാന്‍ പൊലീസിന് കഴിഞ്ഞു. ഇത്തരം സംഭവങ്ങളെ നിയമംകൊണ്ടു മാത്രം പ്രതിരോധിക്കാനാവില്ല. നിയമത്തിലെ പഴുതുകളടച്ച് ഇടപെടുമ്പോള്‍ തന്നെ ബോധവല്‍ക്കരണവും അനിവാര്യമാണ്. പൊലീസ് ഇടപെടല്‍ ശ്ലാഘനീയമാണ്. കേസന്വേഷണത്തില്‍ പൊലീസ് വലിയ ജാഗ്രതയാണ് കാട്ടിയത്.
സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിന് ദേവീ പ്രീതിക്കായി നടത്തിയ മനുഷ്യക്കുരുതി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരകളുടെ മുതലുകള്‍ കണ്ടെടുക്കണമെന്നും കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നരബലിയെ കൂടാതെ ഇവര്‍ക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ തുടര്‍ന്നും കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മൂന്ന് പ്രതികളെയും ഈമാസം 26 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ജില്ലാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്ക് കൊണ്ടുപോകും.