video
play-sharp-fill
കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടി പ്രവർത്തകയുടെ പരാതി ; നഗ്നദൃശ്യവിവാദത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം പാർട്ടിയിൽ നിന്ന് പുറത്ത് ; നടപടി രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ

കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടി പ്രവർത്തകയുടെ പരാതി ; നഗ്നദൃശ്യവിവാദത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം പാർട്ടിയിൽ നിന്ന് പുറത്ത് ; നടപടി രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: നഗ്നദൃശ്യവിവാദത്തിൽ സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. രണ്ടംഗ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ്  സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി. സഹപ്രവർത്തകയുടേത് ഉൾപ്പടെ 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ സോണ ഫോണിൽ സൂക്ഷിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ കോൾ ചെയ്യുമ്പോൾ സ്ത്രീകളറിയാതെ ചിത്രം പകർത്തുകയായിരുന്നുവെന്നാണ് വിവരം. ദൃശ്യങ്ങൾ യഥാർഥമാണോയെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ചില നേതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും മറുഭാഗം വ്യക്തമായ തെളിവുകളോടെ ഇത് ബോധ്യപ്പെടുത്തി.

വിവാദമുണ്ടായി രണ്ടു മാസങ്ങൾക്ക് ശേഷമാണ് നടപടിയുണ്ടാകുന്നത്. എ.പി സോണ വീട്ടിൽ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് സിപിഎം പാർട്ടിയിൽ പ്രവ‍ര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയത്. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ നടപടി എടുത്തത്