play-sharp-fill
കോൺഗ്രസിലേക്കോ മുസ്​ലിം ലീഗിലേക്കോ…; ഇനിയും പരിഗണന ലഭിച്ചില്ലെങ്കിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്നും സൂചന ; പാർട്ടി അംഗമല്ലാത്തതിനാൽ അൻവറിനെതിരെ സിപിഎമ്മിന് നടപടിയെടുക്കാനാവില്ല ; പാർട്ടി പിന്തുണ തുണയാകുമോയെന്ന് കണ്ടറിയാം

കോൺഗ്രസിലേക്കോ മുസ്​ലിം ലീഗിലേക്കോ…; ഇനിയും പരിഗണന ലഭിച്ചില്ലെങ്കിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്നും സൂചന ; പാർട്ടി അംഗമല്ലാത്തതിനാൽ അൻവറിനെതിരെ സിപിഎമ്മിന് നടപടിയെടുക്കാനാവില്ല ; പാർട്ടി പിന്തുണ തുണയാകുമോയെന്ന് കണ്ടറിയാം

സ്വന്തം ലേഖകൻ

മലപ്പുറം :കോൺഗ്രസിലേക്കോ മുസ്​ലിം ലീഗിലേക്കോ പോകാനുള്ള കളമൊരുക്കലാണു പി.വി.അൻവർ നടത്തുന്നതെന്ന് അഭ്യൂഹമുണ്ടെങ്കിലും അദ്ദേഹവുമായി അടുപ്പമുള്ളവർ ഇതു നിഷേധിക്കുന്നു. പാർട്ടിയിൽനിന്നും സർക്കാരിൽനിന്നും ഇനിയും പരിഗണന ലഭിച്ചില്ലെങ്കിൽ സജീവ രാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കുമെന്നു സൂചനയുണ്ട്.


രക്തസാക്ഷി പരിവേഷത്തോടെ ബന്ധം അവസാനിപ്പിക്കാനുള്ള കരുതലും അൻവർ കാട്ടുന്നുണ്ട്. സാധാരണ പ്രവർത്തകർക്കു പൊലീസിനെക്കുറിച്ചുള്ള പരാതികളാണു താൻ തുറന്നുപറയുന്നതെന്ന വാദം അതിന്റെ ഭാഗമാണ്. പാർട്ടി അംഗമല്ലാത്തതിനാൽ അൻവറിനെതിരെ സിപിഎമ്മിനു സംഘടനാ നടപടിയെടുക്കാനാവില്ല. എങ്കിലും ജില്ലയിൽനിന്നു സിപിഎം സംസ്ഥാന നേതൃത്വം റിപ്പോർട്ട് തേടിയതായി സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉരുൾപൊട്ടൽ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് അൻവർ അന്നത്തെ കലക്ടർ ജാഫർ മലിക്കുമായി ഇടഞ്ഞിരുന്നു. വൈകാതെ കലക്ടറെ മാറ്റി. ഈ പരിഗണന ഇപ്പോഴില്ലെന്ന തോന്നലാണ് അൻവറിനെ പ്രകോപിപ്പിച്ചത്. പി.ശശി പൊളിറ്റിക്കൽ സെക്രട്ടറിയായശേഷം മുഖ്യമന്ത്രിയെ കാണാൻ അവസരം കുറഞ്ഞതും ചൊടിപ്പിച്ചു.

ഓൺലൈൻ മാധ്യമ ഉടമയ്ക്കെതിരെ നടത്തിയ നീക്കത്തിൽ പാർട്ടിയിൽനിന്നു പിന്തുണ ലഭിച്ചില്ലെന്ന നീരസം അൻവറിനു നേരത്തേയുണ്ട്. ഓൺലൈൻ മാധ്യമ ഉടമയ്ക്കു വേണ്ടി പൊലീസിലെ ചിലർ ഇടപെടുന്നതായി ശശിയെ നേരിട്ടറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. മലപ്പുറം എസ്പി എസ്.ശശിധരനെ മാറ്റണമെന്ന ആവശ്യവും നടന്നില്ല.