
വീട്ടില്‍ കുളിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ തലസ്ഥാനത്തെ ഇടത് നേതാവ് പീഡിപ്പിച്ചു; ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍; പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് വിശദീകരണം
സ്വന്തം ലേഖിക
ഉദിയന്‍കുളങ്ങര: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച സി.പി.ഐ നേതാവിനെതിരെ പാറശാല പൊലീസ് കേസെടുത്തു.
കൊല്ലയില്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര ഇലങ്കം റോഡില്‍ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഷൈനുവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.ഐയുടെ ഉദിയന്‍കുളങ്ങര ബ്രാഞ്ച് സെക്രട്ടറിയാണ് ഇയാള്‍. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷൈനുവിന്റെ വീട്ടില്‍ കളിക്കാനെത്തുന്ന കുട്ടികളെയാണ് ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി.
വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണിയാള്‍.
പ്രതിക്ക് പാര്‍ട്ടിയുമായോ അനുബന്ധ സംഘടനയുമായോ യാതൊരു ബന്ധവുമില്ലെന്ന് സി.പി.ഐ കൊല്ലയില്‍ ലോക്കല്‍ കമ്മിറ്റിസെക്രട്ടറി ധനുവച്ചപുരം പ്രസാദ്, പാറശാല മണ്ഡലം കമ്മിറ്റി സെക്രട്ടറി ആനാവൂര്‍ മണികണ്ഠന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.