video
play-sharp-fill

പതിനേഴുകാരിയെ ലാബില്‍ വെച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു;  സഹിക്കാനാകാതെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പതിനേഴുകാരിയെ ലാബില്‍ വെച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; സഹിക്കാനാകാതെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മംഗലപുരത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസില്‍ അറസ്റ്റില്‍.

സി പി എം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ (50) യാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനേഴുകാരിയെ മാസങ്ങളായി ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പീഡനം സഹിക്കാന്‍ വയ്യാതായതോടെ പെണ്‍കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു.

അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്ന് സി ഡബ്ല്യു സി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു.

മംഗലപുരം പൊലീസ് ഷമീറിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാള്‍. സ്കൂളിലെ ലാബില്‍വച്ചും മറ്റുമാണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു.