
കാഞ്ഞങ്ങാട്: 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തില്‍ പലയിടങ്ങളിലും ഹർത്താലായി മാറി.
റോഡിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ പോലും സമരക്കാർ തടഞ്ഞു. കാഞ്ഞങ്ങാട് മകനെ ആശുപത്രിയില്‍ കാണിച്ച് തിരികെ പോകുകയായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച കാറും സമരാനുകൂലികള്‍ തടഞ്ഞിട്ടു. ഒടുവില്‍ മുക്കാല്‍മണിക്കൂറിന് ശേഷം നേതാക്കള്‍ ഇടപെട്ടാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുടുംബത്തിനും വീട്ടിലേക്കുള്ള യാത്ര തുടരാനായത്.
സിപിഎം രാവണേശ്വരം മാക്കി ബ്രാഞ്ച് സെക്രട്ടറി പി.അനീഷും കുടുംബും സഞ്ചരിച്ച കാറാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ഒരുസംഘം സിഐടിയു പ്രവർത്തകർ തടഞ്ഞത്. ഇന്നലെ രാവിലെയാണ് അനീഷിന്റെ നാലര വയസുള്ള മകന്റെ നാവിന് മുറിവേറ്റത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻതന്നെ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഇതോടെ ഉച്ചയോടെ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങവെയാണ് സിഐടിയു പ്രവർത്തകർ അനീഷിന്റെ കാർ തടഞ്ഞിട്ടത്.