video
play-sharp-fill
നവോദ്ധാനത്തിൽ അടികിട്ടിയ ബിന്ദു പറയുന്നു തങ്ങളെ സിപിഎം ചതിച്ചു; ശബരിമലയിലെ നിലപാട് മാറ്റത്തിൽ അത്ഭുതമില്ലെന്നും ബിന്ദു

നവോദ്ധാനത്തിൽ അടികിട്ടിയ ബിന്ദു പറയുന്നു തങ്ങളെ സിപിഎം ചതിച്ചു; ശബരിമലയിലെ നിലപാട് മാറ്റത്തിൽ അത്ഭുതമില്ലെന്നും ബിന്ദു

സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ എടുത്തിരുന്ന നിലപാടുകളെ തള്ളിപ്പറഞ്ഞ് സിപിഎം രംഗത്ത് എത്തിയതോടെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം ആദ്യമായി മല കയറിയ യുവതിയായ ബിന്ദു അ്മ്മിണി തന്നെ സിപിഎമ്മിന്റെ നവോദ്ധാനം തട്ടിപ്പായിരുന്നെന്ന് വ്യക്തമാക്കുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെയാണ് ശബരിമല യുവതി പ്രവേശന വിഷയത്തിലടക്കം മുൻനിലപാട് മയപ്പെടുത്താൻ സി.പി.എം തീരുമാനിച്ചത്. ശബരിമല വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും തെറ്റിദ്ധരിപ്പിച്ച് അകറ്റിയ വിശ്വാസികളെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ തുടർപ്രവർത്തനം നടത്തുമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സി.പി.എമ്മിന്റെ തീരുമാനം വന്നതിനുപിന്നാലെ ഫേസ്ബുക്കിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് ശബരിലയിൽ സന്ദർശനം നടത്തിയ ബിന്ദു അമ്മിണി. കനകദുർഗ്ഗയ്ക്കൊപ്പം ബിന്ദു അമ്മിണി ശബരിമലയിൽ സന്ദർശനം നടത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാന സർക്കാർ മുൻകൈ എടുത്തു നടത്തിയ വനിത മതിലിന് തൊട്ട് പിന്നാലെ രണ്ട് യുവതികൾ ശബരിമലയിൽ സന്ദർശനം നടത്തിയത് സി.പി.എം അറിഞ്ഞുകൊണ്ടാണെന്ന് പ്രതിപക്ഷ കക്ഷികളടക്കം ആരോപിച്ചിരുന്നു.
അവർക്ക് ആചാരങ്ങളിൽ ഒരു വിശ്വാസവുമില്ല പണത്തിൽ മാത്രമാണ് നോട്ടം, അമ്പലം വിഴുങ്ങികളോടാണ് സർക്കാരിന് അതൃപ്തിയെന്ന് ദേവസ്വം മന്ത്രി
ശബരിമല യുവതി പ്രവേശനത്തിന് സി.പി.എം മുൻകൈ എടുക്കേണ്ട എന്ന് തീരുമാനിക്കുമ്പോൾ തനിക്ക് ഒരു സംശയമുണ്ടെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്ത് മുൻകൈയാണ് പാർട്ടി മുൻപ് തന്നിരുന്നതെന്നാണ് അവർ ചോദിക്കുന്നത്. ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ശബരിമല സന്ദർശിക്കുവാനായി ഇറങ്ങി തിരിച്ചത്. പൊലീസ് സംവിധാനങ്ങൾ തന്നെ പരമാവധി പിൻതിരിപ്പിക്കുവാനാണ് അപ്പോൾ ശ്രമിച്ചത്. എന്നാൽ ശബരിമലയിൽ സന്ദർശനം നടത്താതെ തിരികെ പോകില്ല എന്ന് അവരെ ബോധ്യപ്പെടുത്തിയതോടെയാണ് അവർ സംരക്ഷണം നൽകേണ്ടിവന്നത്. കുറച്ചു സുഹൃത്തുക്കളല്ലാതെ ശബരിമലയിൽ സന്ദർശനം നടത്താൻ സി.പി.എംയാതൊരു സഹായവും നൽകിയിട്ടില്ല. സന്ദർശനം നടത്തി തിരികെ എത്തിയിട്ടും പാർട്ടി സഹായിച്ചിട്ടില്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമല യുവതീ വ്രേശനത്തിന് പാർട്ടി മുൻകൈ എടുക്കേണ്ട എന്ന് തീരുമാനിയ്ക്കുമ്പോൾ എനിക്ക് ഒരു ചെറിയ സംശയം എന്ത് മുൻകൈ ആണ് മുൻപ് ഉണ്ടായിരുന്നത്. ഞാൻ എന്റെ സ്വന്തം തീരുമാനപ്രകാരം ഇറങ്ങിത്തിരിച്ചു. പോലീസ് പിൻതിരിപ്പിയ്ക്കാൻ പരമാവധി ശ്രമിച്ചു നോക്കി. ശബരിമല കയറാതെ തിരികെ പോകില്ല എന്ന് ബോധ്യപ്പെടുകയും കയറ്റിയില്ലെങ്കിൽ കോടതി അലക്ഷ്യം ആവുമെന്നുള്ളതുകൊണ്ട് സംരക്ഷണം തന്നു. ഞങ്ങൾ കയറിയതിനു മുൻപോ പിൻപോ സി.പി.എം. ന്റെ ആരും തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടില്ല. കുറച്ച് സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ലഭിച്ചത്. പിന്നെ സ്ത്രീകൾ കയറണമെന്ന് തീരുമാനിച്ചാൽ കയറിയിരിക്കും. ഇനിയും അതാവർത്തിച്ചു കൊണ്ടേയിരിക്കും . ഒന്നല്ല ഒരായിരം പേർ.