തിരുവനന്തപുരത്ത് മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു; മുൻ ലോക്കൽ കമ്മിറ്റിയംഗത്തിനു നേരേ അസഭ്യവർഷവും വീടിനു കല്ലേറും

Spread the love

തിരുവനന്തപുരം (പോത്തൻകോട്): സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ ലോക്കൽ കമ്മിറ്റിയംഗത്തിനു നേരേ അസഭ്യവർഷവും വീടിനു കല്ലേറും നടത്തിയതായി പരാതി. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

video
play-sharp-fill

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും മുൻ വെമ്പായം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം. കാർത്തികേയൻ. രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് വീടിനു നേരേ കല്ലെറിഞ്ഞതും കാർത്തികേയനെ അസഭ്യം പറഞ്ഞതെന്നാണ് പോത്തൻകോട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

വെമ്പായം പഞ്ചായത്തിലെ വഴക്കാട് വാർഡിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാണ് കാർത്തികേയൻ. രണ്ടാഴ്ച മുൻപാണ് മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് സിപിഎം വിട്ട കാർത്തികേയൻ കോൺഗ്രസിൽ ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

40 വർഷമായുള്ള പാർട്ടിബന്ധം ഉപേക്ഷിച്ചാണ് യുഡിഎഫിൽ ചേർന്നത്. അന്നുമുതൽ സാമൂഹികമാധ്യമങ്ങൾ വഴിയും നേരിട്ടും ഭീഷണി ഉള്ളതായി കാർത്തികേയൻ പറഞ്ഞു. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.