video
play-sharp-fill

മുപ്പത് സെക്കന്റിനുള്ളിൽ മറുപടി പറയണമെന്ന നിലപാടും മറുപടി പറയുമ്പോഴേക്കും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയും അംഗീകരിക്കാനാവില്ല ; ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ ഇനി പ്രതിനിധികളെ അയക്കില്ല : നിലപാട് വ്യക്തമാക്കി സിപിഎം

മുപ്പത് സെക്കന്റിനുള്ളിൽ മറുപടി പറയണമെന്ന നിലപാടും മറുപടി പറയുമ്പോഴേക്കും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയും അംഗീകരിക്കാനാവില്ല ; ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ ഇനി പ്രതിനിധികളെ അയക്കില്ല : നിലപാട് വ്യക്തമാക്കി സിപിഎം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിലൂടെ പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാൻ സമയം തരുന്നില്ലെന്ന് ആരോപിച്ച് പാർട്ടി പ്രതിനിധികളെ ഇനി ചർച്ചയിലേക്ക് അയക്കേണ്ടെന്ന തീരുമാനവുമായി സി.പി.എം.

കഴിഞ്ഞ ദിവസങ്ങളിലെ ചാനൽ ചർച്ചയിൽ സിപിഎം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയതിനാണ് തീരുമാനമെന്നാണ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാരകരുടെയും അഭിപ്രായങ്ങൾക്കും സി.പി.എം പ്രതിനിധി മറുപടി പറയേണ്ടതുണ്ട്.

എന്നാൽ ചർച്ചകളിൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്

കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ് അവതാരകൻ തടസ്സപ്പെടുത്തിയിരുന്നു. എംബി രാജേഷ് സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ് സംസാരിക്കുന്ന സമയത്ത് പതിനെട്ടു തവണയുമാണ് അവതാരകൻ തടസ്സപ്പെടുത്തിയിരുന്നത്.

മുപ്പത് സെക്കൻഡിനുള്ളിൽ സിപിഎം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴെക്കും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ സാക്ഷിയാകുന്നു.

ഏഷ്യാനെറ്റും മനോരമയും ഉൾപ്പെടെ പല മാധ്യമങ്ങളും തുടർച്ചയായി വ്യാജവാർത്തകൾ നൽകി സിപിഎം വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Tags :