video
play-sharp-fill

അന്തരിച്ച സിപിഎം ഏരിയ കമ്മിറ്റി അംഗം പി എൻ രവിയുടെ സംസ്‌കാരം തിങ്കളാഴ്ച

അന്തരിച്ച സിപിഎം ഏരിയ കമ്മിറ്റി അംഗം പി എൻ രവിയുടെ സംസ്‌കാരം തിങ്കളാഴ്ച

Spread the love

കോട്ടയം: അന്തരിച്ച സിപിഎം കോട്ടയം ഏരിയാ കമ്മിറ്റി അംഗം കഞ്ഞിക്കുഴി പുളിക്കൽതോപ്പിൽ പി എൻ രവി(66)യുടെ സംസ്‌കാരം ജൂൺ എട്ട് തിങ്കളാഴ്ച വൈകിട്ട് മൂന്നിനു മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടത്തും.

രണ്ട് മാസക്കാലമായി രോഗബാധിതനായി തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോട്ടയം താലൂക്ക് മദ്യവ്യവസായ യൂണിയൻ (സിഐടിയു) ജന.സെക്രട്ടറി, ജില്ലാ ശിശുക്ഷേമസമിതി അംഗം, പട്ടികജാതി ക്ഷേമസമിതി കോട്ടയം ഏരിയാ സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാ മുൻ കൗൺസിലർ, വൈസ് ചെയർമാൻ, സഹകരണ അർബൻ ബാങ്ക് ഭരണസമിതി അംഗം, ബാലസംഘം രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പരേതരായ നീലകണ്ഠൻ, ചിന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന രവി, മക്കൾ : ഗീതു (കെഎസ്എഫ്ഇ), രഞ്ജു. മരുമക്കൾ : മനീഷ് (കെഎപി ഇടുക്കി), ഹീരലാൽ (ബിസിനസ്).

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വർഗീസ്, അഡ്വ.കെ അനിൽകുമാർ, എം കെ പ്രഭാകരൻ, ഏരിയാ സെക്രട്ടറി ബി ശശികുമാർ എന്നിവർ പി എൻ രവിയുടെ നിര്യാണത്തിൽ അനുശോചിച്ചു.