
കോളജ് അധ്യാപക നിയമനത്തിൽ അട്ടിമറി ; സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടി മെറിറ്റ് ലിസ്റ്റ് അട്ടിമറിച്ചുവെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാകമ്മിറ്റി മുൻ അംഗം രംഗത്ത്
സ്വന്തം ലേഖകൻ
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് അധ്യാപക നിയമനത്തിൽ സി െനേതാവിന്റെ ഭാര്യക്ക് ജോലി ലഭിക്കാൻ മെറിറ്റ്‌ലിസ്റ്റ് അട്ടിമറിച്ചതായി ആരോപണം. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി കെ വാസുവിന്റെ ഭാര്യയ എംഎസ് ശ്രീകലയുടെ നിയമനത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
അധ്യാപക നിയമനത്തിനായുള്ള മെറിറ്റ് അട്ടിമറിക്കുന്ന കാര്യം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഡിവൈഎഫ്‌ഐ കോട്ടയം മുൻ ജില്ലാകമ്മിറ്റി അംഗം രംഗത്ത് എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളം അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ നിയമനത്തിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. നേതാവിന്റെ ഭാര്യയെ നിയമിക്കാൻ യോഗ്യതയുള്ളവരെ തഴഞ്ഞുവെന്നാണ് ആരോപണം. സർട്ടിഫിക്കറ്റ് പരിശോധനയിൽ മുന്നിലെത്തിയവർക്ക് അഭിമുഖത്തിൽ മനപൂർവം മാർക്ക് കുറച്ചു നൽകി പിന്നിലാക്കുയായിരുന്നു.
ഡിവൈഎഫ്‌ഐ മുൻ കോട്ടയം ജില്ലാകമ്മിറ്റി അംഗമായ അജി കെഎം ആണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മെറിറ്റ്‌ലിസ്റ്റ് അട്ടിമറിച്ചതിന് പുറമെ നിയമനത്തിനായി എംഎസ് ശ്രീകല ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റുകളാണെന്ന ഗുരുതര ആരോപണവും ഉയർന്നുവരുന്നുണ്ട്. വിവരാവകാശത്തിലൂടെ അധ്യാപികയുടെ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല എന്നാണ് ദേവസ്വം ബോർഡ് അറിയിക്കുന്നതെന്ന കാരണമാണ് മുന്നോട്ട് വയ്ക്കുന്നത്.