
മൂലവട്ടം ദിവാൻ കവലയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ കൊടിമരം തകർത്തു: അക്രമത്തിന് പിന്നിൽ കോൺഗ്രസ് എന്ന് സിപിഎം
സ്വന്തം ലേഖകൻ
മൂലവട്ടം : ദിവാൻ കവലയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ കൊടിമരവും രക്തസാക്ഷി മണ്ഡപവും തകർത്തു.
സി പി എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൊടിമരവും രക്തസാക്ഷി മണ്ഡപവും രാത്രിയുടെ മറവിൽ കോൺഗ്രസുകാർ നശിപ്പിച്ചുവെന്ന് സി.പി.എം ആരോപിച്ചു.
സിപിഎം ലോക്കൽ കമ്മിറ്റികളുടേയും ബ്രാഞ്ച് കമ്മിറ്റികളുടെയും മേൽനോട്ടത്തിൽ സ്ഥാപിച്ചിരുന്ന കൊടിമരവും മറ്റ് അനുബന്ധ അലങ്കാര തോരണങ്ങളുമാണ് നശിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം സുരേഷിന്റെ ഒത്താശയെടെയാണ് കോൺഗ്രസ് പ്രവർത്തകർ കൊടി മരവും അലങ്കാര തോരണങ്ങളും നശിപ്പിതച്ചതെന്ന് സിപി എം ആരോപിച്ചു.
കോൺഗ്രസ് പ്രവർത്തകർ കാണിച്ചത് തികച്ചും അപലപനീയമെന്ന് ലോക്കൽ സെക്രട്ടറി ആന്റണി നോബി മാത്യു, അഭിലാഷ് സി ആർ എന്നിവർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
Third Eye News Live
0