കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക; പാലക്കാട് മദ്യനിർമ്മാണശാലക്കെതിരെയുള്ള നിലപാട് പരസ്യമാക്കി സിപിഐ മുഖപത്രം

Spread the love

പാലക്കാട്: പാലക്കാട് മദ്യനിർമാണശാലക്കെതിരെയുള്ള നിലപാട് പരസ്യമാക്കി സിപിഐ. പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് സിപിഐ നിലപാട് അറിയിച്ചിരിക്കുന്നത്.

കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് ലേഖനത്തിൽ വിമർശിക്കുന്നു.

പാർട്ടി ദേശീയ കൗൺസിൽ അം​ഗം സത്യൻ മൊകേരിയുടേതാണ് ലേഖനം. വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ടുനൽകിയാൽ നെൽകൃഷി ഇല്ലാതാകും. സംസ്ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് ലേഖനത്തിലെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group