ഹൈക്കോടതി വിധിയേയും ഭരണഘടനയെയും ഗവർണർ വെല്ലുവിളിക്കുന്നു, ഗവർണറുടെ നടപടികൾ കാവിവത്കരണത്തിന്‍റെ ഭാഗം, സംഘപരിവാറിന് വേണ്ടി എല്ലാ സീമകളും ലംഘിക്കുന്നു; ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം

Spread the love

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം. ഹൈക്കോടതി വിധിയേയും ഭരണഘടനയെയും ഗവർണർ വെല്ലുവിളിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ഗവർണറുടെ നടപടികൾ കാവിവത്കരണത്തിന്‍റെ ഭാഗമാണെന്നും സംഘപരിവാറിന് വേണ്ടി ഗവർണർ എല്ലാ സീമകളും ലംഘിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സാങ്കേതിക സർവകലാശാല താൽക്കാലിക വി സി ചുമതല സർക്കാർ പട്ടികയിൽ നിന്നാകണമെന്ന വിധി ഹൈക്കോടതി പുറപ്പെടുവിച്ച് 24 മണിക്കൂർ പൂർത്തിയാകുന്നതിന് മുമ്പാണ് ഗവർണർ കോടതിവിധി ലംഘിച്ച് തന്നിഷ്ട പ്രകാരം പ്രവർത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവകലാശാല പ്രവർത്തനങ്ങൾ താറുമാറാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചുമതലയേറ്റത്തിനുശേഷം ഒമ്പത് വിധികൾ ഗവർണർക്കെതിരെ ഉണ്ടായിട്ടുണ്ട്. 11 സർവകലാശാലകളിലേയും വിസിമാരെ പുറത്താക്കുന്നതിനെതിരെയുള്ള ആദ്യത്തെ വിധി ഉൾപ്പെടെ എല്ലാം എം വി ഗോവിന്ദൻ എണ്ണിപ്പറഞ്ഞു. ഗവർണറുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫ് നിലപാട് എന്താണെന്നും ഗോവിന്ദൻ ചോദിച്ചു.