play-sharp-fill
കോൺ​ഗ്രസിനെ വലിഞ്ഞു മുറുക്കി വിവാദങ്ങൾ; ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻതോതിൽ മദ്യമൊഴുക്കുന്നു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കള്ളപ്പണ വിവാദത്തിന് പിന്നാലെ കോൺ​ഗ്രസിന് നേരെ പുതിയ ആരോപണവുമായി സിപിഎം

കോൺ​ഗ്രസിനെ വലിഞ്ഞു മുറുക്കി വിവാദങ്ങൾ; ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻതോതിൽ മദ്യമൊഴുക്കുന്നു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കള്ളപ്പണ വിവാദത്തിന് പിന്നാലെ കോൺ​ഗ്രസിന് നേരെ പുതിയ ആരോപണവുമായി സിപിഎം

പാലക്കാട്: വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങൾക്ക് വഴിവെച്ച് കോൺ​ഗ്രസ്. കള്ളപ്പണ വിവാദത്തിന് പിന്നാലെ കോൺ​ഗ്രസിന് നേരെ പുതിയ ആരോപണവുമായി സിപിഎം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മദ്യമൊഴുക്കുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്.

കള്ളപ്പണത്തിനു പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമം. വ്യാജ തിരിച്ചറിയൽ കാര്‍ഡ് പ്രതികളാണ് രാഹുലിനൊപ്പമുള്ളതെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു.

കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ 1326 ലിറ്റർ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു സിപിഎമ്മിന്‍റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യം പിടിച്ചെടുത്ത കേസിൽ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ സഹോദരന്‍റെ മകനാണ് പ്രതിയെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാവിന്‍റെ പക്കൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയതെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു.