
സമൂഹമാധ്യമത്തിൽ മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ കമന്റിട്ട് സിപിഎം നേതാവ്; വിവാദമായതോടെ കമൻ്റ് ഡിലീറ്റ് ചെയ്തു; പാർട്ടി തള്ളിപ്പറഞ്ഞതോടെ പരസ്യമായ ക്ഷമാപണവും
കൊച്ചി: മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശവുമായി സിപിഎം നേതാവ്. മൂവാറ്റുപുഴ ആവോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് എംജെയാണ് വിദ്വേഷ പരാമർശം നടത്തിയത്. ഫേസ്ബുക്ക് കമൻ്റ് ആയി രേഖപ്പെടുത്തിയ പരാമർശം വിവാദമായതോടെ ഫ്രാൻസിസ് ഡിലീറ്റ് ചെയ്തിരുന്നു.
പിന്നാലെ ഇത് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമെന്നും വ്യക്തമാക്കി സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്ത് വന്നു. ഫ്രാൻസിസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.പിന്നാലെ ഫ്രാൻസിസ് ഫെയ്സ്ബുക്കിലെ തൻ്റെ അക്കൗണ്ട് വഴി പരസ്യമായി ക്ഷമാപണം നടത്തി.
Third Eye News Live
0