play-sharp-fill
പ്രളയ ബാധിതർക്കുള്ള സഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിൽ : പത്തര ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റി : സംഭവത്തിൽ അന്വേഷണം ഒഴിവാക്കിയത് വിവാദമാകുന്നു

പ്രളയ ബാധിതർക്കുള്ള സഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിൽ : പത്തര ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റി : സംഭവത്തിൽ അന്വേഷണം ഒഴിവാക്കിയത് വിവാദമാകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: പ്രളയ ബാധിതർക്കുള്ള സഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിൽ സംഭവത്തിൽ അന്വേഷണം ഒഴിവാക്കിയത് വിവാദമാകുന്നു. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം എം അൻവറിനാണ് പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി ലഭിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ പണം തിരിച്ചുപിടിച്ചെങ്കിലുംയാതൊരു വിധ അന്വേഷണവും നടന്നില്ല. സംഭവത്തിൽ അൻവർ പാർട്ടിയ്ക്ക് നൽകിയ വിശദീകരണം

 

 

 

 

പ്രളയ സഹായത്തിന് താൻ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ്. എന്നാൽ ഒന്നുമറിയാത്ത അൻവർ എങ്ങനെ അഞ്ച് ലക്ഷം രൂപ പിൻവലിച്ചെന്നത് എന്നും ക്രിത്യമായ മറുപടിയില്ല. പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്നവർക്ക് പോലും 4 ലക്ഷം രൂപ പരമാവധി അനുവദിക്കാൻ മാത്രം നിർദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിൻറെ അക്കൗണ്ടിൽ എത്തിയത് പ്രളയ ധനസഹായമായി എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന എം എം അൻവറിന് ജില്ലാ ഭരണകൂടം നൽകിയത് പത്ത് ലക്ഷത്തിയമ്പതിനായിരം രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

ജനുവരി 24നാണ് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. ആകെ കിട്ടിയത് 10, 54,000 രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിച്ചു. അപ്പോഴാണ് സഹകരണ ബാങ്ക് സെക്രട്ടറിയ്ക്ക് സംശയം തോന്നിയത്. പ്രളയം ബാധിത പ്രദേശമല്ലാത്ത സ്ഥലത്ത് താമസിക്കുന്ന അൻവറിന് എങ്ങനെയാണ് പ്രളയ ധനസഹായം കിട്ടുന്നത്. പണം വരുന്നതിൽ സംശയം തോന്നിയ സഹകരണ ബാങ്ക് സെക്രട്ടറി ജില്ലാ കളക്ടറെ കണ്ടു വിവരം ധരിപ്പിച്ചു.

 

 

 

 

തുടർന്ന്് പണം അനധികൃതമായി അനുവദിച്ചതാണെന്ന് ബോധ്യമായി. ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാൻ ബാങ്കിന് നിർദ്ദേശം നൽകി.എന്നാൽ പിന്നീട് യാതൊരു വിധ അന്വേഷണവും നടന്നില്ല. തുടർന്ന് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചു.