video
play-sharp-fill

മരട് ഫ്‌ളാറ്റ് കേസിൽ സിപിഎം നേതാവിനെ ഉടൻ ചോദ്യം ചെയ്യും;   ശക്തമായ തെളിവുകൾ ഉണ്ടെന്ന് ക്രൈംബാഞ്ച്

മരട് ഫ്‌ളാറ്റ് കേസിൽ സിപിഎം നേതാവിനെ ഉടൻ ചോദ്യം ചെയ്യും;  ശക്തമായ തെളിവുകൾ ഉണ്ടെന്ന് ക്രൈംബാഞ്ച്

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: മരട് ഫ്‌ളാറ്റ് കേസിൽ സിപിഎം നേതാവ് കെ.എ.ദേവസ്യയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് . ദേവസ്യക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ക്രൈംബ്രാഞ്ച്് വ്യക്തമാക്കി. അതേസമയം, മുൻ സിപിഎം പഞ്ചായത്തംഗങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

മരട് ഫ്‌ളാറ്റ് പൊളിക്കൽ പൂർത്തിയാക്കിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് നടപടികളും അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഫ്‌ളാറ്റ് കേസിൽ സിപിഎം നേതാവ് കെഎ ദേവസ്യയെ ഉടൻ ചോദ്യം ചെയ്യും. ദേവസ്യക്കെതിരെ ശക്തമായ തെളിവുകൾ ഉള്ളതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിലേക്ക് കടക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുൻ സിപിഎം പഞ്ചായത്തംഗങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇവരെ നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഈ മാസം അവസാനത്തോടെയാണ് മൊഴി രേഖപ്പെടുത്തുക. കോൺഗ്രസിന്റെ മുൻ പഞ്ചായത്തംഗങ്ങളുടെ രഹസ്യ മൊഴി മുൻപ് രേഖപ്പെടുത്തിയതാണ്. കേസിൽ നേരത്തെ അറസ്റ്റിലായ ഉദ്യോഗസ്ഥരും ഫ്‌ളാറ്റുടമകളും നിലവിൽ ജാമ്യത്തിലാണ്.