പെരിയ ഇരട്ടക്കൊലപാതകത്തിൽ പിടിയിലായ പീതാംബരനെ സിപിഎം പുറത്താക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ആസൂത്രണം ചെയ്ത ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനെ സിപിഎം പുറത്താക്കി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി.

കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിവിലായിരുന്ന പീതാംബരനെ തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് പോലീസ് പിടികൂടിയത്. കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.