സി പി ഐ നയം തുടരുമോ ? വൈക്കത്ത് ആശയ്ക്ക് മൂന്നാമുഴം കൊടുത്താൽ ബിജിമോൾ പുറത്തു ചാടും: നയം മാറണോ വേണ്ടയോ പാർട്ടിക്കുള്ളിൽ ചർച്ച തുടങ്ങി

Spread the love

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്‍റെ ജന്മനാടാണ് വൈക്കം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വിജയിച്ച വൈക്കം മണ്ഡലത്തില്‍ സി.കെ.

video
play-sharp-fill

ആശയ്ക്ക് സിപിഐ മൂന്നാമൂഴം നല്‍കുമോ എന്നത് വ്യക്തമായിട്ടില്ല. രണ്ടു തവണ വിജയിച്ചവരെ ഒഴിവാക്കാന്‍ 2021ല്‍ സിപിഐ സെക്രട്ടറിയായിരിക്കെ കാനം രാജേന്ദ്രന്‍ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത് പാര്‍ട്ടിക്കുള്ളില്‍ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കി.

പീരുമേട്ടില്‍ തുടരെ രണ്ടു തവണ വിജയിച്ച ഇ.എസ്. ബിജിമോള്‍ പരസ്യമായി പാര്‍ട്ടി നിലപാടിനെ അന്നു വിമര്‍ശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല സിപിഐയിലെ മുന്‍നിര നേതാവായ മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കാതെ മാറിനില്‍ക്കേണ്ടിവന്നു.ഇത്തവണ സി.കെ. ആശയ്ക്ക് മൂന്നാമതും സീറ്റ് നല്‍കിയാല്‍ ബിജിമോള്‍ സിപിഐ വിടുമെന്നാണ് സൂചന.

അതേസമയം പീരുമേട്ടില്‍ ബിജിമോളെ പരിഗണിച്ചേക്കുമെന്നും സംസാരമുണ്ട്. സിപിഐയുടെ മൂന്നാമൂഴം ഒഴിവാക്കല്‍ നയം 2021ല്‍ സിപിഎമ്മിലും ഭാഗികമായി നടപ്പാക്കി. എന്നാല്‍ പിണറായി വിജയനും കെ.കെ. ശൈലജയ്ക്കും മൂന്നാമൂഴം മത്സരിക്കുന്നതില്‍ പാര്‍ട്ടിനയം ബാധകമാക്കിയില്ല