സിപിഐ വനിതാ നേതാവിനെ കടന്നുപിടിച്ചു; കോഴിക്കോട് സിപിഐഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്

Spread the love

കോഴിക്കോട്: സിപിഐ വനിതാ നേതാവിന്റെ പരാതിയില്‍ സിപിഐഎം നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്ത് അംഗം കെ പി ബിജുവിനെതിരെയാണ് പൊലീസ് കേസെടുത്തത്.

video
play-sharp-fill

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്.പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍വച്ച് പരാതിക്കാരിയെ കടന്നുപിടിച്ചെന്നാണ് പരാതി.

ബിജുവിനെതിരെ സിപിഐയുടെ പേരില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ആരോപണം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group