
സ്വന്തം ലേഖകൻ
വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫിസ് തല്ലിത്തകർത്ത എസ് എഫ് ഐ സംഘത്തിന് നേതൃത്വം നല്കിയിത് അവിഷിത്ത് ഇപ്പോഴും ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് തന്നെയെന്ന് റിപ്പോർട്ടുകൾ.പുറത്താക്കിയതായിട്ടുള്ള ഉത്തരവ് വന്നിട്ടില്ലെന്ന് തെളിവുകൾ.
അതുകൊണ്ടുതന്നെ അവിനാഷിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനാണ് പൊലീസിന് മേല്‍ സിപിഎം സമ്മര്‍ദ്ദമെന്ന് സൂചന. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് തന്നെ അറസ്റ്റിലായാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും എന്ന് തിരിച്ചറിഞ്ഞാണ് സിപിഎം നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും അവിഷിത്ത് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് സിപിഎം പറയുന്നത്. എസ്‌എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. സംഘര്‍ഷമുണ്ടായി എന്നറിഞ്ഞാണ് അവിഷിത്ത് സ്ഥലത്ത് എത്തിയതെന്നും അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് സിപിഎം ആവശ്യപ്പെടുന്നത്.
വീണാ ജോര്‍ജിന്റെ പഴ്‌സണല്‍ സ്റ്റാഫിന് പങ്കെന്ന് കോണ്‍ഗ്രസ് നേതാവ് ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെയോ നിര്‍ദേശമില്ലാതെയോ ഇത് സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.