video
play-sharp-fill

സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിൽ പ്രതിഷേധം ; ആലപ്പുഴയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52 പേര്‍ പാർട്ടിവിടുന്നതായി നേതൃത്വത്തിന് കത്ത് നല്‍കി

സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിൽ പ്രതിഷേധം ; ആലപ്പുഴയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52 പേര്‍ പാർട്ടിവിടുന്നതായി നേതൃത്വത്തിന് കത്ത് നല്‍കി

Spread the love

ആലപ്പുഴ : സി പി ഐ എം തുമ്പോളി ലോക്കല്‍ പരിധിയിൽ വൻ ഭിന്നത. നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52 പേർ പാർട്ടി വിടുന്നതായി നേതൃത്വത്തിനു കത്തു നല്‍കിയതായി സൂചന.

സംഘടനാവിരുദ്ധ പ്രവർത്തനത്തിനു പുറത്താക്കിയയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണു പറയുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർഥിക്കെതിരേ പ്രവർത്തിച്ചതിനാണ് ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരേ നടപടിയെടുത്തത്. എന്നാല്‍, കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തില്‍ അദ്ദേഹത്തെ വീണ്ടും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഇതിനെതിരേ സമ്മേളനത്തില്‍ത്തന്നെ പ്രതിഷേധമുണ്ടായി. പിന്നീട്, ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവർ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരാതി ആലപ്പുഴ ഏരിയ കമ്മിറ്റിക്കു കൈമാറി. ഇതു പരിശോധിക്കുന്നതിനിടെയാണ് രാജിവെച്ചതായി പ്രചാരണമുണ്ടായത്. ഇക്കാര്യത്തില്‍ ആരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. പരാതി നല്‍കിയ കാര്യം അറിയാമെന്ന് സിപിഎം ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ പറഞ്ഞു. പാർട്ടി അംഗത്വത്തില്‍ സൂക്ഷ്മപരിശോധന നടക്കുന്നതിനാല്‍ അവശരായവർ, പ്രായപരിധി കഴിഞ്ഞവർ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കാറുണ്ട്. അല്ലാതെ ആരും പാർട്ടി വിട്ടതായി അറിയില്ലെന്നാണ് ലോക്കല്‍ സെക്രട്ടറിയും പറയുന്നത്.