play-sharp-fill
സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച നടക്കും ; തെരഞ്ഞെടുപ്പിന് മുൻപ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ

സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച നടക്കും ; തെരഞ്ഞെടുപ്പിന് മുൻപ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ

 

തിരുവനന്തപുരം : സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച നടക്കും. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാർഥി നിർണയം നടത്താൻ ധാരണയായി.ഈ മാസം 16നാണ് അടുത്ത സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പിന് മുമ്ബ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ നല്‍കുമെന്നും സംസ്ഥാന കമ്മിറ്റിയില്‍ പ്രഖ്യാപനമുണ്ട്. ജനങ്ങളുടെ പ്രതിഷേധം അതോടെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി.

തിരഞ്ഞെടുപ്പില്‍ മികച്ച സാധ്യതയെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍. ഡല്‍ഹി സമരവും, നവകേരള സദസും എല്‍ഡിഎഫിന് മേല്‍ക്കൈ നല്‍കി. സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡങ്ങള്‍ സെക്രട്ടറിയേറ്റ് തീരുമാനിക്കും. എംഎല്‍എമാർ മത്സരിക്കണോ, വനിത പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങളും തീരുമാനിക്കും. യുവ പ്രാതിനിധ്യം സ്ഥാനാർഥി പട്ടികയില്‍ വേണമെന്ന് ആവശ്യമുണ്ട്. അന്തിമ തിരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കും.