പാലായില്‍ ജോസ് കെ മാണി ജയിക്കും, കൊല്ലത്ത് 6-9 സീറ്റ് വരെ നേടും; എറണാകുളത്തും നേട്ടം ഉണ്ടാക്കും: വിലയിരുത്തലുമായി സിപിഎം 

Spread the love

കൊച്ചി: എറണാകുളത്തും പാലായിലും കൊല്ലത്തും കാസർഗോഡും നേട്ടം ഉണ്ടാകുമെന്ന് സിപിഐഎം വിലയിരുത്തല്‍. എറണാകുളത്ത് 6 സീറ്റുകള്‍ ഉറപ്പ്.

video
play-sharp-fill

സിറ്റിംഗ് സീറ്റുകള്‍ക്ക് പുറമേ തൃപ്പൂണിത്തുറയും പിടിച്ചെടുക്കും. ആലുവയില്‍ ശക്തമായ മത്സരം നടത്താനായി. സംഘടനാ സംവിധാനം ജില്ലയില്‍ കൃത്യമായി പ്രവർത്തിച്ചുവെന്നും ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് കൈമാറി.

പാലായില്‍ ജോസ് കെ മാണി ജയിക്കുമെന്ന് സിപിഐഎം വിലയിരുത്തല്‍. നിലവിലുള്ള 5 സീറ്റുകള്‍ നിലനിർത്തും. പാലാ കൂടെ ചേർക്കുമ്പോള്‍ 6 സീറ്റുകള്‍ ജില്ലയില്‍ നിന്ന് ലഭിക്കുമെന്നും സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. പാലായില്‍ ഷോണ്‍ ജോർജ് വോട്ട് വർദ്ധിപ്പിക്കുന്നത് എല്‍ഡിഎഫിന് അനുകൂലമാകും. പൂഞ്ഞാറില്‍ ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷ. കടുത്തുരുത്തിയിലും കോട്ടയത്തും ഡീല്‍ നടന്നതായും വിലയിരുത്തല്‍.

കൊല്ലം ജിലയില്‍ 6 മുതല്‍ 9 സീറ്റ് വരെ നേടുമെന്ന് CPIM ജില്ലാ നേതൃത്വം. 5 മണ്ഡലങ്ങളില്‍ ശക്തമായ മത്‌സരം നടന്നു. ഭരണവിരുദ്ധ വികാരമില്ലെങ്കില്‍ മികച്ച മികച്ച വിജയം നേടുമെന്നും സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട്ടെ സിപിഐഎം സിറ്റിംഗ് സീറ്റുകളില്‍ കടുത്ത മത്സരം നടന്നുവെന്ന് സിപിഐഎം വിലയിരുത്തല്‍. തൃക്കരിപ്പൂരില്‍ 4900 വോട്ടിന്റെ ഭൂരിപക്ഷമെന്ന് മണ്ഡലം കമ്മിറ്റിയുടെ കണക്ക്‌. തൃക്കരിപ്പൂരില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായെന്നാണ് വിലയിരുത്തല്‍.

ഉദുമയില്‍ 1500 വോട്ടിന് പിന്നില്‍. കാസർഗോഡ് ഷാനവാസ് പാദൂർ നാല്‍പതിനായിരത്തിലേറെ വോട്ട് നേടും. മഞ്ചേശ്വരത്ത് പാർട്ടി വോട്ടുകളില്‍ ചോർച്ചയുണ്ടാവില്ലെന്ന് വിലയിരുത്തല്‍. ഉറച്ച വോട്ടുകളുടെ കണക്കാണ് മണ്ഡലം കമ്മറ്റികള്‍ ജില്ലാ കമ്മിറ്റിക്ക്‌ നല്‍കിയത്.