video
play-sharp-fill

കോട്ടയം നഗരസഭയിൽ അഴിമതിയും കെടുകാര്യസ്ഥതയും ; സിപിഎം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസ്  കവാടം ഉപരോധിച്ചു

കോട്ടയം നഗരസഭയിൽ അഴിമതിയും കെടുകാര്യസ്ഥതയും ; സിപിഎം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസ് കവാടം ഉപരോധിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:അഴിമതി,വികസന സ്തംഭനം, ദുർഭരണം തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് സിപിഎം കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ഉപരോധം സംഘടിപ്പിച്ചു.

കോട്ടയം പട്ടണത്തിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടക്കുന്നില്ല.എംഎൽഎ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാറില്ല.നഗരസഭയിൽ എത്തുന്ന ജനങ്ങൾ പണം കൊടുത്താൽ മാത്രം കാര്യങ്ങൾ നടക്കുന്ന അവസ്ഥയാണ് ഉള്ളത്.കുടിവെള്ളം, മാലിന്യ പ്രശ്നങ്ങൾ, വഴിവിളക്കുകൾ തെളിയാത്തത്,റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങൾ ഉയർത്തിയാണ് ഉപരോധം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി എ വി റസ്സൽ ഉപരോധം ഉദ്ഘാടനം ചെയ്തു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനിൽകുമാർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ജില്ലാ കമ്മറ്റി അംഗം സി എൻ സത്യനേശൻ,എൻ കെ പ്രഭാകരൻ,എരിയാ സെക്രട്ടറി ബി ശശികുമാർ,നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ, പി ജെ വർഗീസ്,കൗൺസിലർ സരസമ്മാൾ,പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.

Tags :