സ്വന്തം ലേഖിക
പത്തനംതിട്ട: ജ്യൂസിൽ ലഹരി ചേർത്ത് നല്‍കി മയക്കി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്.
തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന് എതിരെയാണ് വനിത പ്രവര്‍ത്തക പരാതി നല്‍കിയത്. യുവതിയെ കാറില്‍ കയറ്റി മയക്കി കിടത്തി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപയും പ്രതി ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ യുവതി പറയുന്നു. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്.
പീഡനം, നഗ്‌ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍, എന്നീ വകുപ്പുകളാണ് പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേര്‍ക്കെതിരെ കേസ് എടുത്തത്.
സി സി സജിമോനെതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടത്തിനും ശ്രമിച്ചിച്ചിരുന്നു. എന്നാൽ പാര്‍ട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആൻ്റണി അറിയിച്ചു.
സംഭവത്തില്‍ മേല്‍ക്കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നടപടിയുണ്ടാക്കുമെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനാല്‍ യുവതിയെ നേരത്തെ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നതാണെന്നും ഫ്രാന്‍സിസ് വി ആൻ്റണി പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും ഏരിയ നേതൃത്വം വ്യക്തമാക്കി