video
play-sharp-fill

സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതോടെ കരുനാഗപ്പള്ളിയിൽ ശക്തമായ നടപടികളുമായി സംസ്ഥാന നേതൃത്വം; സൂസൻകോടി, പി.ആർ.വസന്തൻ തുടങ്ങിയ ജില്ലാ ഭാരവാഹികളെ തരംതാഴ്ത്താൻ സാധ്യത; പ്ലക്കാർഡുകളുമായി പ്രതിഷേധം നടത്തിയ വിമതർക്കെതിരെയും അച്ചടക്ക നടപടി

Spread the love

കൊല്ലം: വിഭാഗീയതയെ തുടർന്ന് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ട കൊല്ലം കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടികളുമായി സംസ്ഥാന നേതൃത്വം.

പാർട്ടി ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ലെന്ന് വിമർശനം.

സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് പാർട്ടിയെ പ്രദേശികമായി തകർക്കുന്നുവെന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂസൻകോടി, പി.ആർ.വസന്തൻ തുടങ്ങി കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളെ ഈ സമ്മേളന കാലത്ത് തരംതാഴ്ത്താനാണ് സാധ്യത.

പ്ലക്കാർഡുകളുമായി പ്രതിഷേധം നടത്തിയ വിമതർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും. കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടക്കാൻ പോകുന്നത്. സംസ്ഥാന സമ്മേളനത്തിലും കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യം ഉണ്ടാകില്ല.

അതേസമയം ഏരിയ കമ്മിറ്റിക്ക് പകരമുള്ള ഏഴംഗ അംഗ അഡ്ഹോക്ക് കമ്മിറ്റി ഇന്ന് ചുമതലയേൽക്കും.