
കോട്ടയം: നാട്ടകത്ത് സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ. രമേശ് അടക്കം ഏകദേശം 50 ഓളം സിപിഐഎം, കോൺഗ്രസ് , കേരള കോൺഗ്രസ്റ്റ് നേതാക്കൾ ബിജെപിയിൽ ചേർന്നു. നാട്ടകത്ത് നടന്ന ചടങ്ങിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പുതിയ പ്രവർത്തകരെ പാർട്ടിയിലേക്കു സ്വീകരിച്ചു.
“കേരളത്തിൽ പുതിയ രാഷ്ട്രീയ മാറ്റത്തിന്റെ ശംഗനാദം മുഴങ്ങുകയാണ്,” കെ. സുരേന്ദ്രൻ ചടങ്ങിൽ പ്രസ്താവിച്ചു.
സിപിഐഎം കോട്ടയം ഏരിയ കമ്മിറ്റി അംഗമായും മൂന്നു തവണ പഞ്ചായത്ത് അംഗമായും നാട്ടകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ച കെ. രമേശ് അടക്കം നിരവധി പ്രമുഖരാണ് ഈ ചടങ്ങിൽ പങ്കാളികളായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് വി. പി. മുകേഷ് അധ്യക്ഷനായ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. രതീഷ്, എൻ. കെ. ശശികുമാർ, ലാൽ കൃഷ്ണ മേഖല ഉപാധ്യക്ഷൻ ടി. എൻ. ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അരുൺ മൂലേടം, സിന്ധു അജിത്, ആന്റണി അറയിൽ, സംസ്ഥാന കൗൺസിൽ അംഗം സി. എൻ. സുഭാഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. ശങ്കരൻ, വിനു ആർ. മോഹൻ തുടങ്ങിയവർ സംസാരിച്ചു.



