
ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി ഉണ്ടാകില്ല; കുട്ടനാട്ടിലെ ചുമട്ടുതൊഴിലാളികൾക്ക് ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി
സ്വന്തം ലേഖകൻ
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാൻ കുട്ടനാട്ടിലും ഭീഷണി. ജാഥയ്ക്ക് എത്തിയില്ലെങ്കില്‍ ജോലി കാണില്ലെന്ന് കൈനകരി ലോക്കല്‍ സെക്രട്ടറി ചുമട്ടുതൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സന്ദേശം പുറത്ത്.
കായല്‍ മേഖലയില്‍ ജോലി ചെയ്യുന്ന, നെല്ല് ചുമക്കുന്ന ചുമട്ടു തൊഴിലാളികള്‍ക്കാണ് ഭീഷണി. ചുമട്ടുകാരായ 172 തൊഴിലാളികളോടും ജാഥയ്ക്കെത്താന്‍ നിര്‍ദേശം നല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ പകുതിപ്പേരും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗങ്ങളല്ല.
അസൗകര്യം പറഞ്ഞ തൊഴിലാളിയോട് ജോലിയുണ്ടാവില്ലെന്ന് കൈനകരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി രതീശന്‍ മുന്നറിയിപ്പ് നല്‍കി.
ജാഥയ്ക്കെത്തിയവര്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നും തൊഴിലാളികള്‍ക്ക് നിര്‍ദേശമുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞാണ് എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥ കുട്ടനാട്ടിലെത്തുന്നത്.
Third Eye News Live
0
Tags :