
കണ്ണൂർ: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിച്ചുവെന്ന കേസില്‍ സിപിഐ എം നേതാവിനെ വെറുതെ വിട്ടു. സി പി സലിമിനെയാണ് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.
2013 സെപ്തംബറിലാണ് സലിമിനെതിരെ പരാതി വന്നത്. ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.
തളിപ്പറമ്പ് ടൗണില്‍ വച്ച് സിപിഐഎം നേതാവ് സാക്ഷികളായ ലീഗ് പ്രവര്‍ത്തകരെ കാറില്‍ ബലമായി കയറ്റിക്കൊണ്ട് പോയെന്നായിരുന്നു ഉയര്‍ന്ന പരാതി. ഇതേ കേസില്‍ പ്രതിയായ പ്രതിഭാഗം അഭിഭാഷകന് നിക്കോളാസ് ജോസഫിനെ മുന്‍പ് ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group