സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആദ്യ ഓഫീസ്‌ സെക്രട്ടറിയും ചലച്ചിത്ര- പ്രവര്‍ത്തകനുമായിരുന്ന എം എം വര്‍ക്കിക്ക്‌ വിട

സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആദ്യ ഓഫീസ്‌ സെക്രട്ടറിയും ചലച്ചിത്ര- പ്രവര്‍ത്തകനുമായിരുന്ന എം എം വര്‍ക്കിക്ക്‌ വിട

 

സ്വന്തം ലേഖിക

 

കോട്ടയം : കോട്ടയം ജില്ലാ സിപിഐ എം കമ്മിറ്റിയുടെ ആദ്യ ഓഫീസ്‌ സെക്രട്ടറിയും ചലച്ചിത്ര- പ്രവര്‍ത്തകനുമായിരുന്ന എം എം വര്‍ക്കിക്ക്‌ (വര്‍ക്കിച്ചായന്‍-85) കോട്ടയം വിട നല്‍കി.ചൊവ്വ രാവിലെ പത്തിന്‌ സിപിഐ ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സാമൂഹിക സാംസ്‌കാരിക സിനിമ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

സിപിഐ എം മുതിര്‍ന്ന നേതാവ്‌ വൈക്കം വിശ്വന്‍, ജില്ലാ സെക്രട്ടറി എ വി റസല്‍, സംസ്ഥാനകമ്മിറ്റി അംഗം അഡ്വ.കെ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ആര്‍ രഘുനാഥന്‍, അഡ്വ.കെ സുരേഷ്‌ കുറുപ്പ്, അഡ്വ.പി കെ ഹരികുമാര്‍ എന്നിവരും പ്രൊഫ. എം ടി ജോസഫും ചേര്‍ന്ന് രക്തപതാക പുതപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി ജെ ജോസഫ്‌, ലാലിച്ചന്‍ ജോര്‍ജ്‌, കൃഷ്‌ണകുമാരി രാജശേഖരന്‍, അഡ്വക്കേറ്റ്‌ ജനറല്‍ കെ ഗോപാലകൃഷ്‌ണ കുറുപ്പ്‌, പ്രൊഫ. സി ആര്‍ ഓമനക്കുട്ടന്‍, കാമറാമാന്‍ വേണു, സംവിധായകരായ ജോഷി മാത്യു, എം പി സുകുമാരന്‍ നായര്‍, കാമറമാന്‍ വിനോദ് ഇല്ലംമ്ബള്ളി, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, ഫാത്തിമ മാതാ കോണ്‍വെന്റിലെ സിസ്‌റ്റര്‍ ജോസഫ്, ദേശാഭിമാനി കോട്ടയം യൂണിറ്റ്‌ മാനേജര്‍ രഞ്‌ജിത്ത്‌ വിശ്വം, ലോക്കല്‍സെക്രട്ടറി പ്രദീപ്‌മോഹന്‍, വര്‍ക്കിച്ചായന്റെ സഹോദരങ്ങള്‍, മറ്റ്‌ ബന്ധുക്കള്‍,വര്‍ഗ ബഹുജന സംഘടനയുടെ ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ അടക്കം വലിയൊരു ജനാവലി അന്തിമോപചാരം അര്‍പ്പിച്ചു.

അഭയം സംസ്‌കരണ യൂണിറ്റ്‌ മുഖേന കോട്ടയം മുട്ടമ്ബലം പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ജില്ലാ സെക്രട്ടറി എ വി റസല്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനില്‍കുമാര്‍ എന്നിവര്‍ ചിതയ്‌ക്ക്‌ തീ കൊളുത്തി.

1987 വരെ ജില്ലാകമ്മിറ്റി ഓഫീസിലെ വിവിധ ചുമതലകള്‍ നിര്‍വഹിച്ച വര്‍ക്കിച്ചായന്‌ സിപിഐ എം ഓഫീസ്‌ തന്നെയായിരുന്നു ജീവിതം. കോട്ടയത്തെ ഫിലിം സൊസൈറ്റി, ദേശാഭിമാനി തീയേറ്റേഴ്സ്, ബുക്ക് സ്റ്റാള്‍ എന്നിവയുടെ ചുമതലക്കാരനുമായി. അമച്വര്‍ മൂവി മേക്കേഴ്സ് അസോസിയേഷന്‍(അമ്മ), മാസ്‌ ഫിലിം സൊസൈറ്റി എന്നിവയ്‌ക്കും രൂപം നല്‍കി. കൊഴുവനാല്‍ മാന്തറ കുടുംബാംഗമായ അദ്ദേഹം അവിവാഹിതനായിരുന്നു.