ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുണ്ടാകില്ല; വള്ളിച്ചെരുപ്പിട്ട് നടന്നതുകൊണ്ട് കാര്യമില്ല’; സിപിഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം

Spread the love

കണ്ണൂർ: സിപിഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരായി അതിരൂക്ഷ വിമർശനം രണ്ടാംദിവസവുമുണ്ടായി.

ഇതുപോലെ ദുർബലമായ നേതൃത്വം മുമ്പൊരിക്കലുമുണ്ടായിട്ടില്ലെന്നും പാർട്ടിയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്നുവെന്നും പ്രതിനിധികള്‍ വിമർശനമുയർത്തി.
മന്ത്രിമാരെ നിയന്ത്രിക്കാനോ കാര്യങ്ങള്‍ ചെയ്യിക്കാനോ പറ്റുന്നില്ല. ഇത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നായിരുന്നു പ്രതിനിധികളുടെ കുറ്റപ്പെടുത്തല്‍.

ഈനിലയില്‍ മുന്നോട്ടുപോയാല്‍ പാർട്ടിയുണ്ടാകില്ല. മുകളില്‍നിന്ന് കാമ്പയിനുകള്‍ തീരുമാനിച്ച്‌ താഴെത്തട്ടില്‍ നടത്തുന്നതില്‍ വീഴ്ചയുണ്ടാകുന്നു. വ്യത്യസ്തമായ പാർട്ടിയാകാൻ പഴയതുപോലെ കഴിയുന്നില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റുജില്ലകളില്‍ വിഭാഗീയയുണ്ടെന്ന മാധ്യമവാർത്തകള്‍ പ്രവർത്തകരെ വിഷമിപ്പിക്കുന്നു. പുതിയ മേഖലകളിലേക്ക് പാർട്ടിക്ക് കടക്കാനാകുന്നില്ല. വർഗ ബഹുജന സംഘടനകളിലുള്‍പ്പെടെ അംഗത്വം കുറയുന്ന സ്ഥിതിയും ചർച്ചയായി. മറ്റ് ജില്ലകളിലുള്ളതുപോലെ വിഭാഗീയത കണ്ണൂരിലില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പി.പി. സുനീറിനെ രാജ്യസഭയിലേക്ക് അയച്ചതിനെതിരേയും വിമർശമുണ്ടായി.