play-sharp-fill
പ്രതിരോധ ജാഥയ്ക്ക് 15,000 രൂപ തരണം;  മണൽ മാഫിയയോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി; ഒരു ലോഡ് മണലിന്റെ കാശെങ്കിലും തന്നില്ലെങ്കിൽ എസ്പിക്ക് പരാതി നൽകും; ഭീഷണിപ്പെടുത്തിയുള്ള ഫോൺ സംഭാഷണം പുറത്ത്

പ്രതിരോധ ജാഥയ്ക്ക് 15,000 രൂപ തരണം; മണൽ മാഫിയയോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി; ഒരു ലോഡ് മണലിന്റെ കാശെങ്കിലും തന്നില്ലെങ്കിൽ എസ്പിക്ക് പരാതി നൽകും; ഭീഷണിപ്പെടുത്തിയുള്ള ഫോൺ സംഭാഷണം പുറത്ത്

സ്വന്തം ലേഖകൻ

പത്തനംതിട്ട: പാർട്ടി പരിപാടിക്കായി 15,000 രൂപ നല്കണമെന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. അനധികൃതമായി മണൽ വാരുന്ന സംഘത്തെ ഭീഷണിപ്പെടുത്തി പണം ചോദിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. തോട്ടപ്പുഴശ്ശേരി ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യു മണൽ വാരൽസംഘത്തോട് പണത്തിനായി ഭീഷണി മുഴക്കുന്നു എന്ന രീതിയിലുള്ള ഫോൺ സംഭാഷണമാണ് പ്രചരിക്കുന്നത്.

പാർട്ടി പരിപാടിക്കായി പത്തനംതിട്ട വരെ ഒരു വാഹനം ഓട്ടം വിളിച്ച് പോകണമെങ്കിൽ 5000 രൂപയെങ്കിലുമാകുമെന്നും 15,000 രൂപ പാർട്ടിക്ക് നൽകണം എന്നുമുള്ള തരത്തിലാണ് ബ്രാഞ്ച് സെക്രട്ടറിയുടേതെന്ന രീതിയിൽ പ്രചരിക്കുന്ന ഫോൺ സംഭാഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3000 രൂപ നൽകാമെന്ന് മണൽ വാരൽസംഘത്തിന്റെ നേതാവ് പറയുന്നുണ്ടെങ്കിലും 15,000 രൂപ തന്നെ വേണമെന്ന് മറു തലയ്ക്കലിൽ നിന്നും ആവശ്യമുയരുന്നുണ്ട്. പത്തനംതിട്ട കുറിയന്നൂർ സ്വദേശിയാണ് മണൽ വാര സംഘത്തലവനെന്ന് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.

ഒരു ലോഡ് മണലിന്റെ കാശെങ്കിലും തന്നില്ലെങ്കിൽ എസ്പിക്ക് പരാതി നൽകുമെന്നും ഫോൺ സംഭാഷണത്തിലുണ്ട്. ഒരു ദിവസത്തേക്ക് സഹകരിച്ചാൽ ബാക്കി 29 ദിവസവും മണൽ വാരാമല്ലോ എന്നും ഫോൺ സംഭാഷണത്തിൽ പണം ചോദിക്കുന്ന ആൾ പറയുന്നുണ്ട്.

അതേസമയം രാഷ്ട്രീയ എതിരാളികൾ എഡിറ്റ് ചെയ്ത് പുറത്ത് വിട്ടതാണ് ഫോൺ സംഭാഷണം. സംഭവത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യു പ്രതികരിച്ചു.