
കോട്ടയം: സി.പി.ഐയ്ക്കു വീണ്ടും തിരിച്ചടിയായി വൈക്കം മുന്‍ എം.എല്‍.എ പി. നാരായണന്റെ ഭാര്യ രാധയും മകന് അനില്‍കുമാറും ബി.ജെ.പിയില്‍ ചേര്‍ന്നു.
നാരായണന്റെ അവസാന നാളുകളില്‍ പാര്‍ട്ടിയോ പാര്‍ട്ടി പ്രവര്‍ത്തകരോ പോലും തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചാണു കുടുംബം പാര്‍ട്ടി വിട്ടത്.
വിശ്വസിച്ച പാര്‍ട്ടി അദ്ദേഹത്തെയും കുടുംബത്തെയും ചതിച്ചപ്പോള്‍ തങ്ങളെ ചേര്‍ത്തുപിടിച്ചത് കെ. അജിത്തും ബി.ജെ.പി. പ്രവര്‍ത്തകരുമാണെന്നും രാധ വ്യക്തമാക്കി.
‘സി.പി.ഐയ്ക്കു വേണ്ടി രാപകല്‍ വ്യത്യാസമില്ലാതെ പണിയെടുത്ത നാരായണന് എ.ഐ.വൈ.എഫില്‍ പ്രവര്‍ത്തിക്കുന്ന സമയത്തു തലച്ചുമടെടുത്തു നിയമസഭാ മന്ദിരത്തിന്റെ നിര്മ്മാണപ്രവര്ത്തനങ്ങളില്പോലും പങ്കാളിയായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടബാധ്യതയാല്‍ വീട് ജപ്തി ചെയ്തു. മൂത്തമകന് കടുത്ത വൃക്കരോഗി. നല്ലവരായ പൊതുജനങ്ങളുടെയും മറ്റും കാരുണ്യത്താലാണ് ജിവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
ഈ അവസ്ഥകളില്‍ കെ. അജിത് തങ്ങളെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്’-അവര്‍ പറഞ്ഞു. ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയില്നിന്നാണ് രാധയും അനില്‍കുമാറും ബി.ജെ.പി. അംഗത്വമെടുത്തത്..



